GeneralLatest NewsMollywood

അത് ഞാനല്ല, നടൻ ഉണ്ണി മുകുന്ദനാണ്; വെളിപ്പെടുത്തി നടന്‍ സുധീര്‍

എന്റെ അച്ഛൻ പത്രം കണ്ടതിനു ശേഷം വിളിച്ചു, ‘മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി’

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ മാമാങ്കം ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്നത് താനെല്ലെന്നു നടന്‍ സുധീര്‍. നടന്‍ ഉണ്ണി മുകുന്ദനെ കണ്ട് താനാണെന്ന് പലരും തെറ്റിദ്ധരിച്ചതാണെന്നും തനിക്ക് അഭിനന്ദനം അറിയിച്ച് വരുന്ന ഫോൺവിളികളെയും സ്വന്തം അച്ഛനെപ്പോലും ഇക്കാര്യത്തിൽ തിരുത്തേണ്ടതായി വന്നെന്നും സുധീർ ഫെയ്സ്ബുക്ക് ലൈവിലൂടെ പറയുന്നു.

സുധീറിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ഇന്നലെ മുതൽ ഫോൺ കോളുകളുടെ ബഹളമാണ്. മാമാങ്കത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും റിലീസ് ചെയ്തിരുന്നു. അതിൽ മമ്മൂക്കയുടെ കൂടെ നിൽക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടൻ ഉണ്ണി മുകുന്ദനാണ് മമ്മൂക്കയ്ക്കൊപ്പമുള്ളത്.

രസകരമായ കാര്യം ഇതൊന്നുമല്ല, എന്റെ അച്ഛൻ പത്രം കണ്ടതിനു ശേഷം വിളിച്ചു, ‘മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി’ എന്നു പറഞ്ഞു. അച്ഛനെ വരെ തിരുത്തേണ്ട അവസ്ഥയിലേയ്ക്കു പോയി കാര്യങ്ങൾ. അതുകൊണ്ടാണ് ഇങ്ങനെ ലൈവിൽ വന്നത്”

shortlink

Related Articles

Post Your Comments


Back to top button