BollywoodLatest News

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഭാരത്; റിലീസ് ചെയ്ത് ഒരാഴ്ച്ച കൊണ്ട് നേടിയത് 175 കോടി

2014 ല്‍ പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ചിത്രമായ 'ഓഡ് ടു മൈ ഫാദര്‍' എന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഭാരത്

സല്‍മാന്‍- കത്രീന നായികാ നായകന്മാരാകുന്ന ചിത്രമാണ് ഭാരത്. റിലീസിന് മുമ്പ് തന്നെ ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. ഭാരത് എന്ന പേര് ചിത്രത്തിന് ഉപയോഗിക്കുന്നതിന് വരെ എതിര്‍പ്പുകളുണ്ടായി.

ഇപ്പോഴിതാ സകല വിമര്‍ശനങ്ങളെയും മറികടന്ന ഭാരത് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ആഴ്ച കൊണ്ട് 175 കോടി രൂപയാണ് കളക്ഷന്‍ ഇനത്തില്‍ സല്‍മാന്‍ ചിത്രം നേടിയിരിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ചിത്രമായ ‘ഓഡ് ടു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഭാരത്. ഇന്ത്യന്‍ പതിപ്പില്‍ ഭാരത് എന്ന നായകന്റെ കഥയിലൂടെ ഇന്ത്യയുടെയും കഥയാണ് സംവിധായകന്‍ പറയുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close