Latest NewsMollywood

സച്ചിയുടെ ഷോ ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ വൈറല്‍

ഷെയ്‌നും ശീതളും കോഫി ഷോപ്പിലിരുന്ന് സംസാരിക്കുന്ന രംഗമാണ് പുറത്തു വിട്ടിരിക്കുന്നത്

തീയേറ്ററുകളില്‍ വിജയക്കൊറി പാറിച്ച് മുന്നേറുകയാണ് ഇഷ്‌ക്. ഷെയ്ന്‍ നിഗം നായകനായ ചിത്രത്തെ അഭിനന്ദിച്ച് ചലച്ചിത്ര രംഗത്തെ തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമയിലെ ഒരു സീന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ഷെയ്‌നും ശീതളും കോഫി ഷോപ്പിലിരുന്ന് സംസാരിക്കുന്ന രംഗമാണ് പുറത്തു വിട്ടിരിക്കുന്നത്. ഷെയ്‌നിന്റെ ചീപ്പ് ഷോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നാലര ലക്ഷത്തിലധികം പേര്‍ യൂട്യൂബില്‍ വിഡിയോ കണ്ടുകഴിഞ്ഞു. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്‍ ശീതളാണ് നായിക. സച്ചി എന്ന നായക കഥാപാത്രമാണ് ഷെയ്ന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഷൈന്‍ ടോം ചാക്കോ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button