CinemaGeneralMollywoodNEWS

സുരേഷ് ഗോപിയുടെ കഥാപാത്രത്തിനു പ്രാധാന്യം കൊടുത്ത് സിനിമ ചെയ്യൂ എന്നായിരുന്നു മമ്മൂട്ടിയുടെ നിര്‍ദ്ദേശം

സിബിഐ ഡയറിക്കുറിപ്പ്‌ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രമായ ഹാരി എന്ന അന്വേഷണ ഉദ്യോഗസ്ഥനെ കേന്ദ്ര കഥാപാത്രമാക്കി  ഒരു സിബിഐ സിനിമ ചെയ്യൂ എന്നായിരുന്നു മമ്മൂട്ടിയുടെ നിര്‍ദ്ദേശം

മലയാളത്തിലെ  കുറ്റാന്വേഷണ സിനിമകളില്‍ പ്രഥമ സ്ഥാനം നേടിയിട്ടുള്ളവയാണ് സിബിഐ ചിത്രങ്ങള്‍, കെ മധു- എസ്എന്‍ സ്വാമി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാലോളം സിബിഐ പരമ്പരകള്‍ പ്രേക്ഷകര്‍ ജനകീയമാക്കിയവയാണ്, ചിത്രത്തിന്റെ ആദ്യ ഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പ്‌ വലിയ ഹിറ്റായെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജാഗ്രത വേണ്ടത്ര വിജയം നേടിയില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സേതുരാമയ്യര്‍ സിബിഐ എന്ന പേരുമായി ഈ കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോള്‍ വലിയ വിജയമാണ് ചിത്രത്തിന് ലഭിച്ചത്, എന്നാല്‍ ചിത്രത്തിന്റെ നാലാം ഭാഗമയ നേരറിയാന്‍ സിബിഐക്ക്  ശരാശരി വിജയം മാത്രമേ സ്വന്തമാക്കാനായുള്ളൂ.

നാല് സിബിഐ ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയപ്പോള്‍ സിനിമയുടെ അഞ്ചാം ഭാഗത്തെക്കുറിച്ച് കെമധു എസ്എന്‍ സ്വാമി ടീം വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍ ചെയ്തിരുന്നു, ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ചിത്രത്തിന്റെ അഞ്ചാം ഭാഗം ആലോചനയിലുണ്ടെന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയപ്പോള്‍ മമ്മൂട്ടി മുന്നോട്ട് വെച്ചത് മറ്റൊരു നിര്‍ദ്ദേശമാണ്, സിബിഐ ഡയറിക്കുറിപ്പ്‌ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രമായ ഹാരി എന്ന അന്വേഷണ ഉദ്യോഗസ്ഥനെ കേന്ദ്ര കഥാപാത്രമാക്കി  ഒരു സിബിഐ സിനിമ ചെയ്യൂ എന്നായിരുന്നു മമ്മൂട്ടിയുടെ നിര്‍ദ്ദേശം.

കെ.മധു എസ്എന്‍ സ്വാമി ടീം മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ ഗൗരവമായി സ്വീകരിച്ചെങ്കിലും മറ്റു പലകാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോകുകയായിരുന്നു. വീണ്ടും സിബിഐയുടെ അഞ്ചാം ഭാഗം തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ സജീവമാകുമ്പോള്‍ സേതുരാമയ്യര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ആവേശത്തോടെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും.

 

shortlink

Related Articles

Post Your Comments


Back to top button