BollywoodLatest News

കൊട്ടും കുരവയുമില്ലാത്ത വിവാഹം; ഒരു ഒപ്പിന്റെ ബലത്തില്‍ തന്റെ പ്രിയ സഖിയെ സ്വന്തമാക്കി സുസ്മിതാ സെന്നിന്റെ സഹോദരന്‍

ദീര്‍ഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്

കൊട്ടും കുരവയും ആളും ആരവവുമില്ലാതെ സുസ്മിതാ സെന്നിന്റെ സഹോദരന്‍ രാജീവ് സെന്‍ വിവാഹിതനായി. ടെലിവിഷന്‍ താരമായ ചാരു അശോപയെയാണ് രാജീവ് ജീവിത സഖിയാക്കിയത്. ദീര്‍ഘകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. മുംബൈയിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം

വിവാഹിതനായ വിവരം രാജീവ് സെന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മോഡലും വ്യവസായിയുമാണ് രാജീവ്. സുസ്മിതയുടെ ഇളയസഹോദരനാണ്. അതേസമയം സുസ്മിത അടുത്ത വര്‍ഷം വിവാഹിതയാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. മോഡലായ റോഹ്മാന്‍ ഷോള്‍ ആണ് സുസ്മിതയുടെ കാമുകന്‍. മക്കള്‍ക്കൊപ്പം മുംബൈയിലാണ് സുസ്മിത താമസിക്കുന്നത്. റിനി സെന്‍, അലീഷ സെന്‍ എന്നിങ്ങനെയാണ് സുസ്മിതയുടെ മക്കളുടെ പേര്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close