Latest NewsMollywood

ലൂസിഫറിലെ അഭിനയത്തില്‍ മോഹന്‍ലാലിനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല, അദ്ദേഹത്തെ ബോളിവുഡ് നടന്മാര്‍ മാതൃകയാക്കണം; ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍

ഇത്തവണ കാണുന്നതില്‍ അധികവും ഉത്തരേന്ത്യന്‍ പ്രേക്ഷകരാണെന്നതാണ് പ്രത്യേകത

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് തിയേറ്ററുകള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. നടനായ പൃഥ്വിരാജാണ് സംവിധായകന്‍. സിനിമ റെക്കോഡ് കളക്ഷനും സ്വന്തമാക്കി. ഇപ്പോഴിതാ ആമസോണ്‍ പ്രൈമിലൂടെ വീണ്ടും ലൂസിഫര്‍ തരംഗമാവുകയാണ്. ഇത്തവണ കാണുന്നതില്‍ അധികവും ഉത്തരേന്ത്യന്‍ പ്രേക്ഷകരാണെന്നതാണ് പ്രത്യേകത.

സിനിമ കണ്ട് ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. ലൂസിഫറിലെ അഭിനയത്തില്‍ മോഹന്‍ലാലിനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹത്തെ ബോളിവുഡ് നടന്‍മാര്‍ മാതൃകയാക്കണമെന്നും പറഞ്ഞുള്ള ചില കമന്റുകള്‍ കാണാവുന്നതാണ്. സംവിധായകന്‍ പൃഥ്വിരാജിനെയും പ്രശംസിക്കുന്നുണ്ട് ഇവര്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close