Latest NewsMollywood

മോഹന്‍ലാലിനെ സോഹന്‍ലാല്‍ ആക്കി, ഈ ടീസര്‍ മമ്മൂക്ക ഫാന്‍സിനെക്കൂടി പറയിപ്പിക്കുമെന്ന് ഫാന്‍സ്; ഒടുവില്‍ സംഭവിച്ചത്

ടീസറില്‍ മമ്മൂട്ടിയെ പുകഴ്ത്തുകയും മോഹന്‍ലാലിനെ അപമാനിക്കുകയുമാണ് അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്

താരാരാധന പ്രമേയമായ സിനിമയായിരുന്നു മോഹന്‍ലാല്‍. താരരാജാവിന്റെ ആരാധികയായ കഥ പറയുന്ന ചിത്രമാണ് മോഹന്‍ലാല്‍. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ആരാധകരുടെ കഥയുമായി ഇക്കായുടെ ശകടം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ സിനിമയുടെ പുതിയ ടീസര്‍ ഇറങ്ങിയതോടെ വിമര്‍ശനവും തലപൊക്കി.

ടീസറില്‍ മമ്മൂട്ടിയെ പുകഴ്ത്തുകയും മോഹന്‍ലാലിനെ അപമാനിക്കുകയുമാണ് അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍, സംഭവം വിവാദമായതോടെ ടീസര്‍ യുട്യൂബില്‍ നിന്നും റിമൂവ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മമ്മൂട്ടി ആരാധകരും ടീസറിനെതിരാണ്. മമ്മൂക്കയെ ആണിഷ്ടമെങ്കിലും മോഹന്‍ലാലിനെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ലെന്നും ഇക്ക ഫാന്‍സിനെ കൂടി പറയിപ്പിക്കാനാണ് ഇതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button