BollywoodLatest News

സല്‍മാന്‍ ഖാന്റെ ഭാരത് കണ്ട് വിജയാഘോഷത്തിന് തുടക്കമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ ആരാധകരെല്ലാം മത്സരം കാണാനുള്ള തിരക്കിലായിരിക്കുമെന്ന ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു ഭാരത്

ലണ്ടന്‍: സല്‍മാന്‍ ഖാന്റെ ഭാരത് കണ്ട് വിജാഘോഷത്തിന് തുടക്കമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഈ വര്‍ഷത്തെ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ 36 റണ്‍സിന് കീഴടക്കിയ വിജയമാണ് ക്രിക്കറ്റ് താരങ്ങള്‍ ആഘോഷിച്ചത്.

ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ ആരാധകരെല്ലാം മത്സരം കാണാനുള്ള തിരക്കിലായിരിക്കുമെന്ന ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു ഭാരത്. അതിനിടയിലാണ് ഭാരതിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള ഇന്ത്യന്‍ ടീമിന്റെ ട്വീറ്റ്. ഇന്ത്യന്‍ താരം കേദര്‍ ജാദവാണ് ഭാരത് കാണാന്‍ തിയേറ്ററിലേക്ക് പോയ ടീമിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ‘ഭാരതത്തിന്റെ ടീം ഭാരത് ചിത്രം കണ്ടതിനുശേഷം’ എന്ന അടിക്കുറിപ്പോടെയാണ് ജാദവ് ചിത്രം പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button