Latest NewsStage Shows

സിനിമാ, മോഡലിംഗ് മുതലായവ പെണ്‍കുട്ടികളെ വഴി തെറ്റിക്കും എന്ന് വിശ്വസിച്ചിരുന്ന അച്ഛന്‍, അമ്മയെ വിളിച്ച് ശകാരിക്കുന്നു; അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

അന്ന് ഇതിനെയെല്ലാം എതിര്‍ത്തിരുന്ന അച്ഛനാണ് ഇന്ന് ടെലിവിഷനില്‍ അവളെ കാണുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത്

അവതാരികയും റേഡിയോ ജോക്കിയുമായ അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ആദ്യമായി വനിതയില്‍ മുഖം കാട്ടിയപ്പോള്‍ സംഭവിച്ചതൊക്കെ താരം പങ്കുവെക്കുന്നു. അവള്‍ കൊച്ചിയില്‍ റേഡിയോ ജോക്കിയാവുന്നു. പിന്നെ ടെലിവിഷന്‍ അവതാരക. അന്ന് ഇതിനെയെല്ലാം എതിര്‍ത്തിരുന്ന അച്ഛനാണ് ഇന്ന് ടെലിവിഷനില്‍ അവളെ കാണുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത്. പുതിയൊരു ഷോ തുടങ്ങുമ്പോള്‍ അവള്‍ക്ക് വേണ്ടി ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയില്‍ പി ആര്‍ വര്‍ക്ക് ചെയ്യുന്നത് പോലും അച്ഛനാണ്. അശ്വതി പറയുന്നു…

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

ഒരു കഥ പറയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലാ അല്‍ഫോന്‍സാ കോളേജില്‍ ബി എ ലിറ്ററേച്ചര്‍ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടി. അതേ കോളേജിലെ ഫാഷന്‍ ടെക്നോളജി വിഭാഗം ഒരു ഇന്റര്‍ കോളേജിയേറ്റ് ഫാഷന്‍ ഷോയ്ക്കു വേണ്ടി അവളെ മോഡലാകാന്‍ വിളിക്കുന്നു. കോളേജിലെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം അവളും അതില്‍ പങ്കെടുക്കുന്നു. കോട്ടയം മാമന്‍ മാപ്പിള ഹോളില്‍ വച്ച് നടന്ന ആ പരുപാടി, മലയാള മനോരമ കവര്‍ ചെയ്യുകയും വനിത മാഗസിന്റെ അടുത്ത ലക്കത്തിലെ ഫാഷന്‍ പേജില്‍ അവളും കൂട്ടുകാരും ഉള്‍പ്പെട്ട ചിത്രം അവള്‍ പോലുമറിയാതെ പ്രസിദ്ധീകരിക്കുകയും ചെയുന്നു. പിന്നെയാണ് ട്വിസ്റ്റ് ഗള്‍ഫിലുള്ള അവളുടെ അച്ഛനെ സുഹൃത്തുക്കളിലാരോ ഈ ചിത്രം കാണിക്കുകയും മകള്‍ മോഡലിംഗ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയുന്നു.

സിനിമാ, മോഡലിംഗ് മുതലായ കാര്യങ്ങള്‍ പെണ്‍കുട്ടികളെ വഴി തെറ്റിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അച്ഛന്‍, അമ്മയെ വിളിച്ച് കണക്കിന് ശകാരിക്കുന്നു. അതും പോരാഞ്ഞ് കോളേജ് ഹോസ്റ്റലില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത വാര്‍ഡന്‍ സിസ്റ്ററിനോടും ‘ഇത്തരം തോന്ന്യാസങ്ങള്‍ക്കല്ല എന്റെ മകളെ അവിടെ പഠിപ്പിക്കാന്‍ വിട്ടതെന്ന്’ വ്യക്തമാക്കുന്നു. ‘നീയറിയാതെ എങ്ങനെ നിന്റെ പടം വന്നു’ ‘മോഡലിംഗ് ആണോന്നു അവര് ചോദിച്ചപ്പോള്‍ നാണം കേട്ടത് ഞാനല്ലേ’ തുടങ്ങിയ തുടങ്ങിയ അച്ഛന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ അവള്‍ മുറിയടച്ച് സങ്കടം തീരുവോളം കരഞ്ഞു. വനിതയില്‍ ഒരു ചിത്രം വരികയെന്ന ഏതൊരു പെണ്‍കുട്ടിയുടെയും ടീനേജ് മോഹം സഫലമായതില്‍ ഒരു തരി പോലും സന്തോഷിക്കാനാവാതെ, ആ മാഗസിന്റെ ഒരു കോപ്പി പോലും വീട്ടില്‍ സൂക്ഷിക്കാതെ അവള്‍ അച്ചടക്കമുള്ള കുട്ടിയായി.

ഡിഗ്രി കഴിഞ്ഞപ്പോള്‍ ജേര്‍ണലിസം എന്ന ആഗ്രഹം ഉപേക്ഷിച്ച് അച്ഛനും അമ്മയും പറഞ്ഞത് പോലെ ‘പെണ്‍കുട്ടികള്‍ക്ക് ചേരുന്ന’ കോഴ്‌സു പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണവള്‍ MBA ക്കാരിയായത്. അവിചാരിതമായി റേഡിയോ ജോക്കിയാവാന്‍ അവസരം വന്നപ്പോഴും അച്ഛന്‍ എന്ത് പറയുമെന്നായിരുന്നു പേടി. പക്ഷേ അവള്‍ക്ക് അവളെ നോക്കാനുള്ള പ്രായമായി, ഇനി ഇഷ്ടമുള്ളത് തെരഞ്ഞെടുത്തോട്ടെ എന്ന് അവളെ പോലും ഞെട്ടിച്ച് അതാ വരുന്നു അച്ഛന്റെ പ്രഖ്യാപനം. അങ്ങനെ പഠിച്ച രംഗത്താവില്ല തൊഴിലെന്ന ജാതകം ഫലിച്ച പോലെ അവള്‍ കൊച്ചിയില്‍ റേഡിയോ ജോക്കിയാവുന്നു. പിന്നെ ടെലിവിഷന്‍ അവതാരക. അന്ന് ഇതിനെയെല്ലാം എതിര്‍ത്തിരുന്ന അച്ഛനാണ് ഇന്ന് ടെലിവിഷനില്‍ അവളെ കാണുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത്. പുതിയൊരു ഷോ തുടങ്ങുമ്പോള്‍ അവള്‍ക്ക് വേണ്ടി ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയില്‍ പി ആര്‍ വര്‍ക്ക് ചെയ്യുന്നത് പോലും അച്ഛനാണ്. അന്ന് അവള്‍ അറിയാതെയാണ് വനിതയില്‍ ചിത്രം വന്നതെങ്കില്‍ ഇതാ ഇപ്പൊള്‍ അറിഞ്ഞു കൊണ്ട് ചെയ്ത ഫോട്ടോഷൂട്ട്. അതേ ഫാഷന്‍ പേജില്‍. മകളുടെ ചിത്രം വന്ന ഈ വനിതയുടെ രണ്ടു കോപ്പിയെങ്കിലും അഭിമാനത്തോടെ അച്ഛന്‍ ഇപ്പോള്‍ അലമാരയില്‍ വച്ചിട്ടുണ്ടാകും. അന്നൊരു സങ്കടം ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്നിത്ര സന്തോഷവും തോന്നുമായിരുന്നില്ലല്ലോ കാലം എത്ര ഭംഗിയായാണ് ഓരോ കണക്കും സൂക്ഷിക്കുന്നത്.

ഒരു കഥ പറയാം…😊വർഷങ്ങൾക്ക് മുൻപ് പാലാ അൽഫോൻസാ കോളേജിൽ ബി എ ലിറ്ററേച്ചർ പഠിച്ചിരുന്ന ഒരു പെൺകുട്ടി. അതേ കോളേജിലെ ഫാഷൻ…

Julkaissut Aswathy Sreekanth Perjantaina 31. toukokuuta 2019

shortlink

Related Articles

Post Your Comments


Back to top button