CinemaGeneralMollywoodNEWS

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ഗാനം വീണ്ടും : വിസിലടിച്ച് ആരാധകര്‍!!

പഞ്ചവര്‍ണ്ണതത്ത എന്ന വിജയചിത്രത്തിനു ശേഷം രമേശ്‌ പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഗാനഗന്ധര്‍വന്‍

മമ്മൂട്ടി സിനിമകള്‍ പോലെതന്നെ ശ്രദ്ധേയമാണ് അതിലെ ഗാനങ്ങളും, 1992-ല്‍ ജയരാജ്‌ സംവിധാനം ചെയ്ത ചിത്രമാണ് ജോണി വാക്കര്‍, സഹോദര സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു, എസ്പി വെങ്കിടേഷ് ഈണമിട്ട സിനിമയിലെ എല്ലാ ഗാനങ്ങളും ജനപ്രിയമായവയാണ്,  ശാന്തമീ രാത്രിയില്‍ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഫാസ്റ്റ് മെലഡി വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ  നേടിയിരുന്നു, 27-വര്‍ഷങ്ങള്‍ക്ക് ശേഷം അതെ ഗാനം മമ്മൂട്ടി ചിത്രത്തിലൂടെ  തന്നെ വീണ്ടും പുനര്‍ജനിക്കുകയാണ്. രമേശ്‌ പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ എന്ന മമ്മൂട്ടി ചിത്രത്തിലാണ് മമ്മൂട്ടിയുടെ തന്നെ പഴയകാല ഹിറ്റ് ഗാനം റീമിക്സ് ചെയ്തിരിക്കുന്നത്.

ഗാനമേളയിലെ ഗായകനായ കലാസദന്‍ ഉല്ലാസായി വേഷമിടുന്ന ഗാനഗന്ധര്‍വ്വന്‍ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു, പഞ്ചവര്‍ണ്ണതത്ത എന്ന വിജയചിത്രത്തിനു ശേഷം രമേശ്‌ പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഗാനഗന്ധര്‍വന്‍, ദീപക് ദേവാണ് ശാന്തമീ രാത്രിയില്‍ എന്ന ഹിറ്റ് ഗാനം ചിത്രത്തിനായി   വീണ്ടും റീമിക്സ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ സൂപ്പര്‍  ഹിറ്റ് ഗാനം അദ്ദേഹത്തിന്റെ തന്നെ പുതിയ   ചിത്രത്തിലൂടെ തിരിച്ചെത്തുമ്പോള്‍ ആരാധകരും ഏറെ പ്രതീക്ഷിയിലാണ്.

Tags

Post Your Comments


Back to top button
Close
Close