BollywoodGeneralLatest News

‘ ഈ കപ്പ് നിങ്ങള്‍ക്ക് ഇരിക്കട്ടെ’ പരസ്യത്തിന് പൂനം പാണ്ഡെയുടെ ചുട്ട മറുപടി

പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കികൊണ്ടുള്ള പാകിസ്ഥാന്‍ പരസ്യത്തിനാണ്

ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ. ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കികൊണ്ടുള്ള പാകിസ്ഥാന്‍ പരസ്യത്തിനാണ് താരത്തിന്റെ കിടിലന്‍ മറുപടി.

പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവീരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു കൊണ്ടാണ് പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കിതില്‍ ചായയും കുടിക്കാമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്.

View this post on Instagram

My Answer to the Pakistani AD. #IndvsPak World Cup 2019.

A post shared by Poonam Pandey (@ipoonampandey) on

shortlink

Related Articles

Post Your Comments


Back to top button