GeneralLatest NewsMollywood

ടൊവീനോയ്ക്കും ചാക്കോച്ചനും പണികൊടുത്തത് നടി പാര്‍വതി!!

പാര്‍വതി ചെയ്തതുപോലെ ചെയ്യാനാകാതെ ടൊവീനോയും കു‌ഞ്ചാക്കോ ബോബനും

നിപ വൈറസിന്റെ കഥ പറഞ്ഞ ആഷിക് അബു ചിത്രം വൈറസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ കുഞ്ചാക്കോ ബോബനും ടൊവീനോയ്ക്കും പണികൊടുത്ത് നടി പാർവതി.

പാര്‍വതി കണ്ണു കൊണ്ട് ചില ഗോഷ്ടികള്‍ കാണിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പിന്നീട് ടൊവീനോയും കു‌ഞ്ചാക്കോ ബോബനും ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും പാര്‍വതി ചെയ്തതുപോലെ ചെയ്യാനാകാതെ ഇരുവരും പരാജയപ്പെടുന്നതുമാണ് വീഡിയോ. ചാക്കോച്ചന്‍ ഏതാണ്ട് വിജയിക്കുമ്പോഴും ടൊവിനോ പരിശ്രമം തുടരുന്നതും വിഡിയോയിൽ കാണാം.

ഷൂട്ടിങ്ങിനിടയിലെ രസകരമായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് പൂര്‍‌ണിമ ഇന്ദ്രജിത്ത് ആണ്. സിനിമയിൽ മൂവർക്കുമൊപ്പം പൂർണിമയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ പൂര്‍ണ്ണിമയുടെ  തിരിച്ചു വരവ് കൂടിയായിരുന്നു വൈറസ്. കൂടാതെ ചിത്രത്തില്‍ ഭര്‍ത്താവ് ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button