CinemaGeneralMollywoodNEWS

അഭിമാനത്തോടെ ഒരു കാര്യം അറിയിക്കട്ടെ : ജയസൂര്യയുടെ സന്തോഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!

സന്തോഷത്തോടെ അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ

മലയാള സിനിമയില്‍ അഭിനയത്തിന്റെ കരുത്തുകാട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ച അനശ്വര നടന്‍  സത്യന്റെ ജീവിതം സിനിമയാകുന്നു. സത്യനായി വേഷപകര്‍ച്ച നടത്താന്‍ ഭാഗ്യം ലഭിച്ച നടന്‍ ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നവാഗതനതായ രതീഷ് രഘു നന്ദൻ ആണ്, ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം വിപി സത്യന്റെ ജീവിത കഥയ്ക്ക് ശേഷം വീണ്ടും സത്യനായി തന്നെ സ്ക്രീനിലെത്താന്‍ തയ്യാറെടുക്കുകയാണ് ജയസൂര്യ, ഒരേ പേരുള്ള രണ്ടു ഇതിഹാസ താരങ്ങളെ  വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലോക സിനിമയിലെ ഏക നടനായിരിക്കും ജയസൂര്യ.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണ്ണ രൂപം

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
നവാഗതനതായ “രതീഷ് രഘു നന്ദൻ” ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത്‌ വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ ” Friday Film House” ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൂടുതൽ വിശേഷങ്ങൾ പിന്നീട്‌ പറയാം
എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ

shortlink

Related Articles

Post Your Comments


Back to top button