KollywoodLatest NewsTollywood

ആഗസ്റ്റില്‍ ബോക്സോഫീസില്‍ വമ്പന്മാരുടെ മത്സരം; സൂര്യ,മോഹന്‍ലാല്‍ ചിത്രം കാപ്പാനും പ്രഭാസ് നായകനായെത്തുന്ന സാഹോയും ഈ മാസം റിലീസിന്

ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്

ആഗസ്റ്റില്‍ ബോക്സോഫീസ് വമ്പന്മാരുടെ മത്സരത്തിന് സാക്ഷ്യം വഹിക്കും. സൂര്യ,മോഹന്‍ലാല്‍ ചിത്രം കാപ്പാനും പ്രഭാസ് നായകനായെത്തുന്ന സാഹോയും ഈ മാസമാണ് റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസിംഗിന് ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ചെലവെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ടി സീരീസും, യു.വി ക്രിയേഷന്‍സും ഒരുമിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജാക്കി ഷ്‌റോഫ്, മന്ദിര ബേദി, നീല്‍ നൈറ്റിന് മുകേഷ്, ചങ്കി പാണ്ഡെ, അരുണ്‍ വിജയ് മുരളി ശര്‍മ്മ എന്നിവരടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാള ചലച്ചിത്ര താരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button