GeneralLatest NewsMollywood

സത്യന്‍ അന്തിക്കാടിന്റെ മകന്റെ സിനിമ നിര്‍മ്മിക്കുന്നത് താരപുത്രന്‍!! ചിത്രത്തില്‍ വന്‍താരനിര

ജേക്കബ് ഗ്രിഗറി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ദുല്ഖറിന്റെ നിര്‍മ്മാണത്തില്‍ ആദ്യം ഒരുങ്ങുന്നത്.

സത്യന്‍  അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് റിപ്പോര്‍ട്ട്.

സുരേഷ് ഗോപി, ശോഭന, നസ്രിയ തുടങ്ങിയവരാണ് അനൂപ് സത്യന്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. സത്യന്‍ അന്തിക്കാട് സിനിമകള്‍ പോലെ ഒരു കുടുംബ ചിത്രമായിരിക്കുമിതെന്നാണ് സൂചന.

ജേക്കബ് ഗ്രിഗറി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ദുല്ഖറിന്റെ നിര്‍മ്മാണത്തില്‍ ആദ്യം ഒരുങ്ങുന്നത്. അനുപമ പരമേശ്വരന്‍,അനു സിത്താര,നിഖില വിമല്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ ഷംസു സൈബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button