GeneralLatest NewsTV Shows

താലിമാല ഇല്ല; മുത്തശ്ശിയുടെ സാരി; ലളിതമായി വൈഷ്ണവിയുടെ വിവാഹം

വിവാഹദിനത്തിനുവേണ്ടി കരുതി വെച്ച പണം മുഴുവനും മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്

തമിഴ് ബിഗ്‌ ബോസിലെ മത്സരാര്‍ത്ഥി വൈഷ്ണവി വിവാഹിതയായിരിക്കുകയാണ്. നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ ബ്ലോഗറായ അഞ്ജാന്‍ രവിയുമായി താരം ഒന്നിച്ചു.

ചെന്നൈ ബസ്ന്ത നഗറിലെ അഷ്ടലക്ഷ്മി അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. ഈ വിവാഹത്തിന്റെ ലാളിത്യമാണ് ഇപ്പോള്‍ ചര്‍ച്ച. മുത്തശ്ശിയുടെ സാരിയായിരുന്നു വൈഷ്ണവി വിവാഹത്തിനു ധരിച്ചത്. താലിമാല/ മംഗള്‍ സൂത്രമോ ഇല്ലാതെ വിവാഹമോതിരം കൈമാറാതെ, മറ്റ് ആഭരണങ്ങളൊന്നും ധരിക്കാതെ വളരെ ലളിതമായി പരസ്പരം പൂമാല ചാര്‍ത്തുക മാത്രമാണ് വധൂവരന്‍മാര്‍ ചെയ്തത്. വെറും പത്തു മിനിട്ട് മാത്രമായിരുന്നു ചടങ്ങിനു വേണ്ടി ചെലവഴിച്ചിരുന്നതെന്നും സാധാരണ ആഭരണങ്ങളാണ് താന്‍ അണിഞ്ഞിരുന്നതെന്നും വൈഷ്ണവി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.

ബ്രൈഡല്‍ മെയ്ക്ക് അപ്പിനൊ ഫോട്ടോ എടുക്കാനോ താന്‍ ആരെയും വച്ചിരുന്നില്ലെന്നു പറഞ്ഞ താരം വിവാഹദിനത്തിനുവേണ്ടി കരുതി വെച്ച പണം മുഴുവനും മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും താരം അറിയിച്ചു

Tags

Post Your Comments


Back to top button
Close
Close