GeneralHollywoodLatest News

താന്‍ ‘ഡേറ്റ് റേപ്പി’ന്റെ ഇര; നടിയുടെ വെളിപ്പെടുത്തല്‍

ചില സമയത്തൊക്കെ ഇത്തരം മോശം കാര്യങ്ങള്‍ സംഭവിച്ചത് നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്നു വരെ തോന്നാം.

സിനിമാ മേഖലയില്‍ ഏറ്റവും വലിയ ചര്‍ച്ചയായ ഒന്നാണ് മീ ടു. തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാര്‍ വെളിപ്പെടുത്തിയത് ആരാധകരും സിനിമാ ലോകവും ഞെട്ടലോടെയാണ് കേട്ടത്. ഹോളിവുഡില്‍ തുടങ്ങിയ മീ ടു മൂവ്മെന്റ് മോളിവുടിലും അലയടിച്ചിരുന്നു.

ഹോളിവുഡ് സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച അമേരിക്കന്‍ നടിയാണ് മിറ സോര്‍വിനോ. തനിക്ക് നേരിട്ട അക്രമങ്ങളെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ ‘ഡേറ്റ് റേപ്പി’ന്റെ ഇര കൂടിയാണെന്നാണ് പ്രസ് കോണ്‍ഫറന്‍സില്‍ മിറ തുറന്നു പറഞ്ഞു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ” ആക്രമണം സമ്മാനിച്ച ആഘാതത്തില്‍ നിന്ന് മുക്തമാകുമ്പോഴാണ് പലരും അതിനെക്കുറിച്ച്‌ തുറന്നു പറയാന്‍ തയാറാകുന്നത്. ഇരയായ ഓരോരുത്തര്‍ക്കും ആദ്യമുണ്ടാകുന്നത് ഭയവും നാണക്കേടുമാണ്. അത്തരം മോശം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള ഒരാളായതുകൊണ്ട് എനിക്കതു നന്നായി മനസ്സിലാക്കാനാകും. ചില സമയത്തൊക്കെ ഇത്തരം മോശം കാര്യങ്ങള്‍ സംഭവിച്ചത് നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്നു വരെ തോന്നാം. നിങ്ങള്‍ കുറച്ചു കൂടി സ്മാര്‍ട്ട് ആയിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായി സ്വയം സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് നിങ്ങള്‍ കുറ്റബോധത്തോടെ ഓര്‍ത്തേക്കാം. തീര്‍ത്തും യാഥാസ്ഥിതികമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വന്നത്.”

ഒറ്റയ്ക്കുള്ളപ്പോള്‍ എവിടെ നിന്നെങ്കിലും അല്‍പ്പം വെള്ളം കുടിക്കാന്‍ കിട്ടിയാല്‍ പോലും  തനിക്ക് ഭയമാണെന്ന് തുറന്നു പറയുകയാണ്‌ മിറ.  അതില്‍ എന്തെങ്കിലും കലര്‍ത്തിയിട്ടുണ്ടോയെന്ന ചിന്തയാണ് അതിനു പിന്നിലെന്നും  താരം കൂട്ടിച്ചേര്‍ത്തു.

Tags

Post Your Comments


Back to top button
Close
Close