GeneralLatest NewsTV Shows

ഉപ്പും മുളകും പ്രശ്നത്തില്‍ ഒപ്പം നിന്നവരെക്കുറിച്ച് നടി നിഷ സാരംഗ്

ഈ പരമ്പരയ്ക്കിടയിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് നിഷ പരമ്പരയില്‍ നിന്നും വിട്ടു നിന്നിരുന്നു.

ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് നിഷ സാരംഗ്. പരമ്പരയില്‍ നീലു എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. ബാലുവും അഞ്ചു പിള്ളേരും ആയിട്ടുള്ള നര്‍മ്മ നിമിഷങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി ഉപ്പും മുളകും മാറിക്കഴിഞ്ഞു.

ഈ പരമ്പരയ്ക്കിടയിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് നിഷ പരമ്പരയില്‍ നിന്നും വിട്ടു നിന്നിരുന്നു. എന്നാല്‍ ആ പ്രശ്ന സമയങ്ങളില്‍ തനിക്ക് പിന്തുണയായി നിന്ന ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയ്ക്ക് നന്ദി പറയുകയാണ് താരം. കുറച്ചു നാളുകള്‍ക്ക് മുന്പ് നടന്ന ആത്മയോഗത്തില്‍ സംസാരിക്കവെയായിരുന്നു നിഷ സാരംഗ് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

സംവിധായകനുമായി പ്രശ്നം ഉണ്ടായ സമയത്ത് ആത്മ പിന്തുണച്ചുവെന്നും സംഘടനയുടെ ഇടപെടലുകളിലൂടെയാണ് പ്രശ്‌നം പരിഹരിച്ചതെന്നും നിഷ സാരംഗ് പറയുന്നു. തന്റെ കാര്യത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സംഘടനയുടെ ഇടപെടല്‍ സഹായിച്ചു, ഇപ്പോള്‍ സന്തോഷത്തോടെ അവിടെ നിന്ന് വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും അതുകൊണ്ടാണെന്ന് നിഷ സാരംഗ് പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും നിറഞ്ഞ കൈയ്യടിയായിരുന്നു ഉയര്‍ന്നുവന്നത്. പരമ്പരയുടെ സംവിധായകനില്‍ നിന്നും നേരിട്ട ദുരനിഭവം നിഷ വെളിപ്പെടുത്തിയിരുന്നു. സംവിധായകനെ മാറ്റാതെ താന്‍ ഇനി പരമ്പരയിലേക്കില്ലെന്നായിരുന്നു നിഷ പറഞ്ഞത്. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചുവെന്നും ഇനി ഇക്കാര്യത്തിലൊരു തീരുമാനം വേണമെന്നും താരം പറഞ്ഞിരുന്നു. സംവിധായകനെ മാറ്റുമെന്നും നീലുവിന് പരമ്പരയില്‍ തുടരാമെന്നും വ്യക്തമാക്കി ചാനല്‍ അധികൃതര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button