BollywoodLatest NewsMovie Gossips

സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു; കത്തിമുനയില്‍ നഗ്നയാക്കപ്പെടുന്ന നായിക ; വിമര്‍ശനം ശക്തം

കബീര്‍ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാള്‍ നന്നായി പരിഗണിക്കപ്പെടുന്നുവെന്നും വിമര്‍ശകര്‍

സൌത്തിന്ത്യന്‍ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ച ചിത്രമാണ് അർജുൻ റെഡ്‌ഡി. വിജയ് ദേവര്കൊണ്ട എന്ന നായകന് വന്‍ വിജയം സമ്മാനിച്ച ചിത്രം തമിഴില്‍ വര്‍മ്മ എന്ന പേരിലും ഹിന്ദിയില്‍ കബീര്‍ സിങ് എന്ന പേരിലും പ്രദര്‍ശനത്തിനു എത്തുകയാണ്.

ഹിന്ദിയിൽ ഷാഹിദ് കപൂറും കിയാരാ അധ്വാനിയും അഭിനയിച്ച കബീർ സിങ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് . എന്നാൽ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം അത്ര മികച്ചതല്ലെന്നു റിപ്പോര്‍ട്ട്.

അർജുൻ റെഡ്‌ഡിയുടെ ചുംബനങ്ങളും ബലം പ്രയോഗിച്ചുള്ള ശാരീരിക ബന്ധത്തിനായുള്ള നിര്ബന്ധവും വീട്ടുവേലക്കാരിയെ തല്ലാൻ ഓടിക്കുന്നതുമൊക്കെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ആസ്വദിച്ചു എന്നാല്‍ ചിത്രം ബോളിവുഡില്‍ എത്തിയപ്പോള്‍ അര്‍ജുന്‍ റെഡ്ഡി എന്ന സ്ത്രീവിരുദ്ധ കഥാപാത്രത്തിനെതിരെ എത്തുകയാണ് നിരൂപകരും ആസ്വാദകരും. 1.5 മാത്രമാണ് ചിത്രത്തിന് റേറ്റിങ് നല്‍കിയിരിക്കുന്നത്. ഇതിനെല്ലാം കാരണം ചിത്രത്തിലെ സ്ത്രീ വിരുദ്ധതകളാണ്. നായികയുടെ സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നതും കത്തിമുനയില്‍ നഗ്നയാക്കപ്പെടുന്നതും തെരുവുപട്ടികളെ പോലെ കൈയ്യേറ്റം ചെയ്യപ്പെടുന്നു കബീര്‍ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാള്‍ നന്നായി പരിഗണിക്കപ്പെടുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button