GeneralMollywood

ആർക്കും വരവേൽപിലെ മോഹൻലാലിന്റെ അനുഭവം ഉണ്ടാകരുത്’ ; സത്യന്‍ അന്തിക്കാട്

കമ്മ്യൂണിസ്റ്റ്കാരനായ തന്റെ അച്ഛൻ ഒരു ബസ് വാങ്ങിയതോടെ മുതലാളിയായി മുദ്രകുത്തപ്പെട്ടു. അതിന്റെ പേരില്‍ കിടപ്പാടം പോലും നഷ്ടപ്പെട്ട അനുഭവം

പുതുതായി നിർമിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി നൽകാതിരുന്നതിൽ മനംനൊന്ത്‌ കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത് ഇന്ന് കേരളം ഏറെ ചർച്ച ചെയ്യുന്ന ഒരു സംഭവമാണ്. എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട വിഷയമല്ല. അതിന്റെ ഉദാഹരണമാണ് 29 വർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട്– ശ്രീനിവാസൻ കൂട്ടുകെട്ടിൽ മോഹന്‍ലാൽ നായകനായി‌ പുറത്തിറങ്ങിയ ചിത്രം ‘വരവേൽപ്’. മുരളി എന്ന പ്രവാസിയായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഗൾഫിൽ അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിലെത്തുന്നതും ആ പണം ഉപയോഗിച്ച് ബസ് വാങ്ങുന്നതും തുടർന്നുണ്ടാകുന്ന നൂലാമാലകളും പ്രശ്നങ്ങളുമൊക്കെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ആന്തൂര്‍ വിഷയത്തില്‍ വരവേല്‍പ്പ് എന്ന ചിത്രത്തോട് ചേര്‍ത്തു നിര്‍ത്തി സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

‘വാസ്തവത്തിൽ അതൊരു യഥാർഥ അനുഭവത്തിൽ നിന്ന് രൂപപ്പെടുത്തി എടുത്ത കഥയാണ്. കമ്മ്യൂണിസ്റ്റ്കാരനായ തന്റെ അച്ഛൻ ഒരു ബസ് വാങ്ങിയതോടെ മുതലാളിയായി മുദ്രകുത്തപ്പെട്ടു. അതിന്റെ പേരില്‍ കിടപ്പാടം പോലും നഷ്ടപ്പെട്ട അനുഭവം ശ്രീനി പറയുമ്പോൾ അതിലൊരു സിനിമയ്ക്കുള്ള വിഷയം ഉണ്ടെന്ന് തോന്നി. സിനിമ പുറത്തിറങ്ങിയ ശേഷം 30 വർഷങ്ങളോളം ആയിട്ടും കേരളത്തിന്റെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് പാവപ്പെട്ട ഒരു പ്രവാസിയുടെ ആത്മഹത്യയിൽ നിന്ന് മനസ്സിലാക്കുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബഹാരി വാജ്പേയി പോലും ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. എറണാകുളത്ത് വ്യവസായ സംരംഭകർക്കായി ഒരു മീറ്റിങ് സംഘടിപ്പിച്ചിരുന്നു. ‘ജിം’ എന്നായിരുന്നു ആ പരിപാടിയുടെ പേര്. വ്യവസായ സംരംഭകർ, ഭരണകർത്താക്കൾ, മറ്റ് രാഷ്ട്രീയക്കാർ തുടങ്ങി നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം വരവേൽപ് സിനിമയുടെ പേരെടുത്ത് പരാമർശിച്ചു. ‘ആർക്കും വരവേൽപിലെ മോഹൻലാലിന്റെ അനുഭവം ഉണ്ടാകരുത്’ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അന്ന് ഇത് വാർത്തയായിരുന്നു. ” സത്യന്‍ അന്തിക്കാട് പറഞ്ഞു

കടപാട് : മനോരമ

shortlink

Related Articles

Post Your Comments


Back to top button