GalleryLatest News

ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം; ബേബി ഷവര്‍ വീഡിയോ പുറത്ത് വിട്ട് സമീറ റെഡ്ഡി

കടും മഞ്ഞ നിറത്തിലുള്ള കാഞ്ചീപുരം പട്ടു സാരിയണിഞ്ഞാണ് അവര്‍ ബേബി ഷവര്‍ ചടങ്ങിനെത്തിയത്

ബോഡി ഷെയ്മിങ് ഏറെ നേരിട്ടിട്ടുള്ള നടിയാണ് സമീറ റെഡ്ഡി. താരം രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. താരത്തിന്റെ ബേബി ഷവര്‍ വീഡിയോ പുറത്ത് വിട്ടു. നടിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടും മഞ്ഞ നിറത്തിലുള്ള കാഞ്ചീപുരം പട്ടു സാരിയണിഞ്ഞാണ് അവര്‍ ബേബി ഷവര്‍ ചടങ്ങിനെത്തിയത്.

https://www.instagram.com/p/By9vRkknIj6/?utm_source=ig_embed

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നും തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും സമീറ കുറിച്ചു. ഭര്‍ത്താവ് അക്ഷയ് വര്‍ദെയ്ക്കും മൂത്ത മകനുമൊപ്പമുള്ള ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. 2014-ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്.

https://www.instagram.com/p/BzAQqcRH8JT/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button