Latest NewsMollywood

പ്രളയം സിനിമയാകുന്നു; ഒരു ജനത തോല്‍ക്കാന്‍ തയാറാവാതെ ഉയര്‍ത്തെഴുന്നേറ്റ കഥയാണ് സിനിമയാക്കുന്നതെന്ന് രഞ്ജി പണിക്കര്‍

വീണുപോയ ആ ജീവിതങ്ങളുടെ കൂടി കഥയാണ് ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018 ന്റെ പ്രമേയം

കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട പ്രളയം സിനിമയാകുന്നു. ഇനി പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടിയാണ് മലയാളക്കര കാത്തിരിക്കുന്നത്. ജയരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയ്ക്ക് രൗദ്രം എന്നാണ് പേരിട്ടിരിക്കുന്നത്. രഞ്ജി പണിക്കര്‍, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രഞ്ജി പണിക്കരുടെ വാക്കുകളിലേക്ക്..

മലയാളി അതിജീവിച്ചത് ഒരു പ്രളയം മാത്രമായിരുന്നില്ല. ജീവിച്ചതും പരിചയിച്ചതുമായ സര്‍വ്വതിനെയും തകര്‍ത്തെറിയുന്ന പ്രകൃതിയുടെ സംഹാരരൗദ്രതയെ ആയിരുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഭാവം. പകച്ചുനിന്ന ആദ്യ നിമിഷങ്ങള്‍ക്കപ്പുറം, ഒരു ജനത തോല്‍ക്കാന്‍ തയാറാവാതെ ഉയര്‍ത്തെഴുന്നേറ്റ കഥയുണ്ട്. ആ കഥയില്‍ അവസാന റീലില്‍ വരെ എത്തിച്ചേര്‍ന്നവര്‍ മാത്രമല്ല, ഇടയില്‍വച്ച് അപ്രത്യക്ഷരായവരും ഉണ്ട്. വീണുപോയ ആ ജീവിതങ്ങളുടെ കൂടി കഥയാണ് ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018 ന്റെ പ്രമേയം. പ്രളയദിനങ്ങളില്‍ മദ്ധ്യകേരളത്തിലെ ഒരു വീടിനുള്ളില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധദമ്ബതികള്‍ അനുഭവിച്ച ദുരന്തമാണ് രൗദ്രം പറയുന്നത്. കെപിഎസി ലീലയും ഞാനും ഈ വൃദ്ധദമ്പതികളായി അഭിനയിക്കുന്നു. ഒപ്പമുണ്ടാവണം, എല്ലാവരും.

https://www.facebook.com/RenjiPanickerOfficial/posts/351042525558477

shortlink

Related Articles

Post Your Comments


Back to top button