GeneralLatest News

ലാലേട്ടനെ കളിയാക്കിയാല്‍ വെറുതേ വിടുമോ? പെന്‍സിലാശാനെതിരെ പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

നടന്‍ മോഹന്‍ലാലിനെ കളിയാക്കിയതാണ് പ്രശ്നം

മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. നടന്റെ നടനവിസ്മയം മലയാളം സിനിമ ഇന്‍ഡസ്ട്രി നിരവധി തവണ കണ്ടതാണ്. ആക്ഷന്‍, കോമഡി, സംഗീതം എന്നീ മേഖലയില്‍ എല്ലാം ലാലിന്റെ പ്രാവീണ്യം ആരാധകര്‍ ആസ്വദിച്ചിട്ടുണ്ട്. ആരാധകര്‍ ഏറെയുള്ള മോഹന്‍ലാലിനെക്കുറിച്ച് എന്തെങ്കിലും എഴുതുമ്പോള്‍ സൂക്ഷിച്ച് വേണം. പ്രത്യേകിച്ച് വിമര്‍ശനമാണെങ്കില്‍. അല്ലെങ്കില്‍ ഫാന്‍സ് പ്രശ്നമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇപ്പോഴിതാ അങ്ങനെയൊന്ന് സോഷ്യല്‍മീഡിയയില്‍ നടക്കുകയാണ്. നടന്‍ മോഹന്‍ലാലിനെ കളിയാക്കിയതാണ് പ്രശ്നം. കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് വിഷ്ണു മാധവ് അധവാ പെന്‍സിലാശാനെതിരെയാണ് സോഷ്യല്‍ മീഡിയകളില്‍ പൊങ്കാല നടക്കുന്നത്. ചെരിഞ്ഞ തോളുമായി ആളുകളുടെ ആരവങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ താരമായും പുറകിലായി നിലത്ത് മാറാല പിടിച്ച് കിടക്കുന്ന താരത്തെ നടനുമായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. താരത്തെ ഇപ്പോഴത്തെ സ്റ്റാര്‍ഡത്തെ കളിയാക്കിയാണ് കാര്‍ട്ടുണ്‍ വരച്ചിരിക്കുന്നത്. ആരേലും കൊണ്ടൊന്നു തുടച്ചെങ്കിലും വെക്കാം ലാലേട്ടാ, ക്ലാവ് പിടിച്ചു പോയാലോ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

https://www.facebook.com/pencilashan/posts/2478131585806798:0

shortlink

Related Articles

Post Your Comments


Back to top button