BollywoodLatest News

ഗംഭീരന്‍ നൃത്തച്ചുവടുകളുമായി സുഹാനയും സുഹൃത്തും; വീഡിയോ വൈറല്‍

സുഹാനയുടെ ഫാന്‍ പേജുകളിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്

ബോളിവുഡിലെ താരപുത്രിമാര്‍ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അതില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ് കിങ്ഖാന്‍ ഷാരൂഖ് ഖാന്റെ പുത്രി സുഹാന. സോഷ്യല്‍ ലോകത്ത് നിരവധി ആരാധകരുള്ള താരവുമാണ് സുഹാന. താരപുത്രിയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വളരെ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സുഹാനയുടെ ഒരു നൃത്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. സുഹൃത്തിനോടൊപ്പമാണ് സുഹാനയുടെ ഗംഭീരന്‍ നൃത്തം. സുഹാനയുടെ ഫാന്‍ പേജുകളിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വെള്ള ടോപ്പും കറുപ്പ് ഷോര്‍ടും അണിഞ്ഞ സുഹാനയുടെ നൃത്തം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസവും സുഹാനയുടെ ഒരു നൃത്ത വീഡിയോ വൈറലായിരുന്നു.

https://www.instagram.com/p/By9u6hyBFtU/

shortlink

Related Articles

Post Your Comments


Back to top button