CinemaGeneralLatest NewsMollywoodNEWSUncategorized

ലൂസിഫറിന്‍റെ സംവിധായകനെ അനുസരിപ്പിച്ച് കലാഭവന്‍ ഷാജോണ്‍!

ലൂസിഫര്‍ എന്ന വലിയ വിജയം മലയാളത്തില്‍ സമ്മാനിച്ച ശേഷം പൃഥ്വിരാജ് ആക്ടറായി ജോയിന്‍ ചെയ്തത് കലാഭവന്‍ ഷാജോണ്‍ ആദ്യമായി  സംവിധാനം ചെയ്ത ചിത്രത്തിലാണ്

നടന്‍ പൃഥ്വിരാജ് ഇനി മറ്റു സംവിധായകരുടെ ലൊക്കേഷനില്‍ അഭിനയിക്കാനായി  എത്തുമ്പോള്‍ അവിടെ താരത്തിനു മറ്റൊരു സവിശേഷത കൂടി സ്വന്തമായുണ്ട്, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുണ്ടാക്കിയ സംവിധായകനെന്ന ഖ്യാതി, ലൂസിഫര്‍ എന്ന വമ്പന്‍ ബോക്സോഫീസ് വിജയം ഒരുക്കിയ സംവിധായകനെ ആക്ടര്‍ എന്ന നിലയില്‍ പരുവപ്പെടുത്താനുള്ള അവസരവും മറ്റു സംവിധായര്‍ക്ക് ലഭിക്കും എന്നതാണ് മറ്റൊരു രസകരമായ വസ്തുത.

ലൂസിഫര്‍ എന്ന വലിയ വിജയം മലയാളത്തില്‍ സമ്മാനിച്ച ശേഷം പൃഥ്വിരാജ് ആക്ടറായി ജോയിന്‍ ചെയ്തത് കലാഭവന്‍ ഷാജോണ്‍ ആദ്യമായി  സംവിധാനം ചെയ്ത ചിത്രത്തിലാണ്. ഒരു കളര്‍ഫുള്‍ കോമഡി സിനിമ എന്ന നിലയില്‍ എത്തപ്പെടുന്ന കലാഭവന്‍ ഷാജോണിന്റെ കന്നി സംവിധാന സംരംഭമായ ബ്രദേഴ്സ് ഡേ ഓണ റിലീസായാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലൂസിഫറിന്റെ സംവിധായകനെ തന്റെ സിനിമയുടെ താരമൂല്യത്തിനായി മാക്സ്മിമം പ്രയോജനപ്പെടുത്തുന്ന കലാഭവന്‍ ഷാജോണ്‍ എല്ലാ പ്രേക്ഷകരെയും ലക്‌ഷ്യം വയ്ക്കുന്ന വിപണ സാധ്യതയുള്ള ചിത്രമാണ്‌ പറയുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിനു പുറമേ ഒരു വലിയ താര നിര ടാഹ്ന്നെ ചിത്രത്തിലുണ്ട്, ചിത്രത്തിലെ വിജയരാഘവന്‍റെ ഫ്രീക് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button