Latest NewsTollywood

പ്രിയ വാര്യര്‍ തെലുങ്കിലേക്ക്

രാകുല്‍ പ്രീത് സിംഗും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമായ ഒരു അഡാര്‍ ലൗവിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിലൂടെ പ്രിയയ്ക്ക് നിരവധി ആരാധകരെ കിട്ടിയെങ്കിലും നിരവധി വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഒരു മലയാള സിനിമയില്‍ മാത്രം അഭിനിച്ച താരം ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

ഇപ്പോഴിതാ തെലുങ്കു സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. നിതിനാണ് ചിത്രത്തിലെ നായകന്‍. രാകുല്‍ പ്രീത് സിംഗും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിതിന്‍ തന്നെയാണ് വിവരം പുറത്ത് വിട്ടത്. യെലേടി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭവ്യ ആനന്ദ് പ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കീരവാണിയാണ്.

shortlink

Related Articles

Post Your Comments


Back to top button