GeneralLatest NewsMollywood

‘ഡീ, തടിച്ചീ…’ എന്നു പരിഹാസം; രാത്രികളിൽ ആരും കാണാതെ കരഞ്ഞ ജീവിത കഥ പറഞ്ഞ് നടി ഷിബ്‌ല

മുറിക്കുള്ളിൽ ആരും കാണാതെ, എന്തെങ്കിലും പാട്ട് വച്ച് ശരീരം ഇളക്കി ഡാൻസ് ചെയ്യാനും ചില ബുക്കുകളൊക്കെ നോക്കി യോഗ പരിശീലിക്കാനും തുടങ്ങി

മെലിഞ്ഞു സുന്ദരിയായ നായികമാരെ മാത്രം വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരുന്ന കാലത്തിനു മാറ്റം ഉണ്ടായത് മലയാള സിനിമയിലും പ്രകടമാകുകയാണ്. കളിയാക്കാന്‍ മാത്രമല്ലാതെ ‘തടിച്ചി’ കഥാപാത്രങ്ങള്‍ നായികാ നിരയിലേയ്ക്ക് എത്തുകയാണ്. അത്തരത്തില്‍ ഒരു നായികയാണ് അവതാരക കൂടിയായ ഷിബ്‌ല. ആസിഫ് അലി നായകനായ കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തില്‍ കാന്തി എന്ന കഥാപാത്രത്തെ യാണ് ഷിബ്‌ല അവതരിപ്പിക്കുന്നത്.

മലപ്പുറത്തുകാരിയായ ഷിബ്‌ല തന്റെ തടിച്ച രൂപം അപകര്‍ഷത വളര്‍ത്തിയിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ …‘ഡീ, തടിച്ചീ…’ എന്നു വിളിക്കുന്ന തരത്തിൽ വണ്ണമുള്ളവൾ. പഠിക്കാൻ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും ‘തടിച്ചി’ എന്ന അപകർഷതാ ബോധം എന്റെ മനസിൽ വലിയ വേദനയുണ്ടാക്കി. പുറമേയ്ക്ക്, ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന രീതിയിൽ പെരുമാറുമെങ്കിലും ഡിഗ്രിയ്ക്കു പഠിക്കുമ്പോഴൊക്കെ രാത്രിയില്‍ ആരും കാണാതെ ഒറ്റയ്ക്കിരുന്നു കരഞ്ഞിട്ടുണ്ട്. വണ്ണം തോന്നാതിരിക്കാൻ ഷാൾ അരയിൽ മുറുക്കിക്കെട്ടുന്നതൊക്കെ പതിവായിരുന്നു.”

അതോടെ ഭക്ഷണം നിയന്ത്രിക്കുകയും മുറിക്കുള്ളിൽ ആരും കാണാതെ, എന്തെങ്കിലും പാട്ട് വച്ച് ശരീരം ഇളക്കി ഡാൻസ് ചെയ്യാനും ചില ബുക്കുകളൊക്കെ നോക്കി യോഗ പരിശീലിക്കാനും തുടങ്ങിയെന്നു താരം കൂട്ടിച്ചേര്‍ത്തു. ”ആരുടെയും സഹായമില്ലാതെ, സ്വന്തം രീതിയ്ക്കനുസരിച്ചു ഈ ചികിത്സ. അങ്ങനെ ഒരു വർഷം കൊണ്ട് വണ്ണം നന്നായി കുറഞ്ഞു. ഒരു ഘട്ടത്തിൽ 53 കിലോ വരെയായി. ആ സ്വയം ചികിത്സയിലൂടെ, എന്റെ ശരീരം മാറ്റങ്ങളോടു പ്രതികരിക്കും എന്നു മനസിലായി. ഡിഗ്രി കഴിഞ്ഞ് പി.ജി ചെയ്തപ്പോഴും ആങ്കറിങ്ങിലും സിനിമയിലുമൊക്കെ സജീവമായപ്പോഴും ശരീര ഭാരം കൂടാതെ ശ്രദ്ധിച്ചു. പിന്നീടൊരിക്കലും ക്രമാതീതമായി ഏന്റെ വണ്ണം കൂടിയിട്ടേയില്ല.” ഷിബ്‌ല കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button