GeneralLatest NewsNEWSTV Shows

ഇന്നത്തെ ‘കരിക്ക്’ സീരിയസിനു മുന്നില്‍ നിര്‍ത്താന്‍ പറ്റിയ ഒരു ഐറ്റം അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു: ഓര്‍മകളെ പൊടിതട്ടിയെടുത്ത് പ്രേക്ഷകര്‍

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കരിക്കിന് സമാനമായ ഒരു ഐറ്റം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് വാദിക്കുകയാണ് പഴയ തലമുറ

ടെലിവിഷന്‍ പരമ്പരകള്‍ സ്ത്രീ പ്രേക്ഷകരില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനം വളരെ  വലുതാണ്, അത് പോലെ യുവത്വം ടെലിവിഷന്‍ കാഴ്ച വിട്ടു സോഷ്യല്‍ മീഡിയയില്‍ കണ്ണുംനട്ട് ഇരിക്കുമ്പോള്‍ അവരെ റിലാക്സ് ചെയ്യിക്കാനെത്തുന്ന വെബ് സീരിയസ് പതിപ്പിലുള്ള  രസകരമായ പരമ്പരയാണ് കരിക്ക്, കരിക്കിന്റെ ഓരോ എപ്പിസോഡിനും ആകാംഷപൂര്‍വ്വം കാത്തിരിക്കുന്ന പ്രേക്ഷകര്‍ സിനിമയുടെ റിലീസ് പോലെയാണ് കരിക്കിന്റെ വരവിനേയും ആഘോഷമാക്കുന്നത്, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കരിക്കിന് സമാനമായ ഒരു ഐറ്റം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് വാദിക്കുകയാണ് പഴയ തലമുറ, ദൂരദര്‍ശന്‍ കണ്ടിരുന്ന ഒരു പ്രേക്ഷക സമൂഹമാണ്‌ ഇന്നത്തെ കരിക്ക് സീരിയസിനു മുന്നില്‍ നിര്‍ത്താന്‍ പറ്റിയ ഒരു ഐറ്റത്തെ തുറന്നു കാട്ടുന്നത്, ടോം ജേക്കബ് എന്ന നടന്‍   കേന്ദ്ര കഥാപാത്രമായി അഭിനയിച്ച  ‘പകിട പകിട  പമ്പരം’ എന്ന ടെലിവിഷന്‍ പരമ്പരയെ ഓര്‍മിപ്പിച്ചു കൊണ്ടാണ് പഴയ തലമുറ രംഗത്തെത്തിയിരിക്കുന്നത്.

വ്യാഴാഴ്ച ദിവസങ്ങളില്‍ 7:15 നു സംപ്രേഷണം ചെയ്തിരിക്കുന്ന ‘പകിട പകിട  പമ്പരം’ പതിനഞ്ച് മിനിറ്റ് നേരമുള്ള ഹ്രസ്വ പരമ്പരയായിരുന്നു. ഓരോ എപ്പിസോഡുകളിലും ഓരോ വിഷയങ്ങള്‍  കോര്‍ത്തിണക്കി ഹാസ്യത്തിന്റെ പശ്ചാത്തലത്തോടെ അവതരിപ്പിച്ചിരുന്ന  ‘പകിട പകിട പമ്പരം’ എന്ന പരമ്പരയ്ക്ക് ആരാധകര്‍ ഏറെയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button