BollywoodLatest NewsMollywood

ഈ വീഡിയോ എന്റെ കണ്ണ് നനയിക്കുന്നു; ദുല്‍ഖര്‍ മനസ് തുറക്കുന്നു

കാര്‍വാന് ശേഷം നിരവധി അവസരങ്ങളാണ് അദ്ദേഹത്തിന് ബോളിവുഡില്‍ നിന്നും ലഭിച്ചത്

തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഇപ്പോള്‍ ദുല്‍ഖര്‍ തിളങ്ങുകയാണ്. മലയാളത്തിലൂടെ തുടക്കം കുറിച്ച് തമിഴിലും തെലുങ്കിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു. കാര്‍വാനിലൂടെയാണ് താരപുത്രന്‍ ബോളിവുഡിലേക്ക് എത്തിയത്. ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

റോഡ് മൂവിയായെത്തിയ സിനിമയ്ക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഈ സിനിമയുടെ ട്രയിലര്‍ പുറത്തുവന്നതെന്നും ഇന്ന് സ്പെഷല്‍ വീഡിയോ പങ്കുവെച്ചാണ് തങ്ങളെത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാര്‍വാന്റെ മേക്കിംഗിനിടയിലെ രസകരമായ സംഭവങ്ങളാണ് പുതിയ വീഡിയോയില്‍ ഉള്ളത്. കാര്‍വാന് ശേഷം നിരവധി അവസരങ്ങളാണ് അദ്ദേഹത്തിന് ബോളിവുഡില്‍ നിന്നും ലഭിച്ചത്. അടുത്ത സിനിമയായ സോയ ഫാക്ടറിന്റെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞതാണ്. നീണ്ട കുറിപ്പുമായാണ് ദുല്‍ഖര്‍ എത്തിയിട്ടുള്ളത്. ഈ വീഡിയോ തന്റെ കണ്ണുകളെ ഈറനണിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും സ്നേഹമെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button