KollywoodLatest News

ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക്; ഐശ്വര്യ രാജേഷ് തിരക്കിലാണ്

കോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ് ഐശ്വര്യ

ഐശ്വര്യ രാജേഷ് തിരക്കിലാണ്. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള ഓട്ടം തന്നെയാണ് താരത്തിന്. കഥാപാത്രത്തിന്റെ ഗ്ലാമര്‍ നോക്കാതെ, അഭിനയ സാധ്യത നോക്കുന്ന നായികയായതുകൊണ്ടു തന്നെ ഐശ്വര്യ രാജേഷിന് കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നല്ല കുറേ വേഷങ്ങള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. അത് കൊണ്ടുതന്നെ താരം വലിയ തിരക്കിലാണ്.

കോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ് ഐശ്വര്യ. എല്ലാത്തിലും പ്രാധാന്യമുള്ള വേഷം തന്നെ. കാ പേ രണസിംഗം എന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം ഐശ്വര്യ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ശിവകാര്‍ത്തികേയന്റെ എസ്‌കെ 16 എന്ന് താത്കാലികമായി പേര് നല്‍കിയിരിയ്ക്കുന്ന ചിത്രത്തിലാണ്. പാണ്ഡിരാജാണ് സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികയന്റെ സഹോദരിയുടെ വേഷമാണ് ചിത്രത്തില്‍ ഐശ്വര്യയ്ക്ക്. ഐശ്വര്യയുടെ ലക്കി നായകനായ വിജയ് സേതുപതി ചിത്രത്തില്‍ ഒരു അതിഥി വേഷവുമായി എത്തുന്നുണ്ട്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അതിനിടെ മലയാളത്തിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button