KollywoodLatest News

തടസ്സങ്ങള്‍ വരട്ടെ, ഞാന്‍ അതിജീവിക്കും തിളങ്ങും ഉയര്‍ന്ന് നില്‍ക്കും, ഇത് ഞാനാണ് എന്റെ കഥയാണ്; അമല പോള്‍

വളരെ ശക്തമായ സ്ത്രീ കഥാപാത്രവുമായിട്ടാണ് അമല ഇക്കുറി തിയേറ്ററുകളില്‍ എത്തുന്നത്

ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചര്‍ച്ചയായ സിനിമയാണ് അമല പോള്‍ നായികയായി എത്തുന്ന രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ. ചിത്രം ജൂലൈ 19 ന് തിയേറ്ററുകളില്‍ എത്തുകയാണ്. വളരെ ശക്തമായ സ്ത്രീ കഥാപാത്രവുമായിട്ടാണ് അമല ഇക്കുറി തിയേറ്ററുകളില്‍ എത്തുന്നത്.

ഇപ്പോഴിത ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍ രംഗത്തെത്തി. ചിത്രത്തിന്റെ ഉള്ളടക്കം പങ്കുവെച്ചു കൊണ്ടായിരുന്നു ആടൈയുടെ പോസ്റ്റര്‍ പങ്കുവെച്ചത്. ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും. ഉയര്‍ന്നു നില്‍ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്… ആടൈ..-ചിത്രത്തിനൊപ്പം അമല കുറിച്ചു.

https://www.instagram.com/p/BzSNpLODANf/

shortlink

Related Articles

Post Your Comments


Back to top button