Latest NewsTollywood

പരിക്ക് ഭേദമാകുന്നു, പൂര്‍ണ ആരോഗ്യവതിയായി ഷൂട്ടിംഗില്‍ തുടരുകയാണെന്ന് അനുഷ്‌ക ഷെട്ടി

നിരവധി പേരാണ് നടിയ്ക്ക് ആരോഗ്യപൂര്‍ണമായ ജീവിതം ആശംസിച്ചുകൊണ്ട് സന്ദേശങ്ങളും കമന്റുകളും അയച്ചിരിക്കുന്നത്

സിനിമാ ചിത്രീകരണത്തിനിടെ നടി അനുഷ്‌ക ഷെട്ടിയ്ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ചിരഞ്ജീവി കേന്ദ്ര കഥാപാത്രമാകുന്ന സായ് റാ നരസിംഹറെഡ്ഢിയുടെ ചിത്രീകരണത്തിനിടെയാണ് നടിക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

അതേ സമയം താന്‍ സിയാറ്റിലില്‍ ആണ് ഇപ്പോഴുള്ളതെന്നും പൂര്‍ണ ആരോഗ്യവതിയായി ഷൂട്ടിംഗില്‍ തുടരുകയാണെന്നും അനുഷ്‌ക സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. നിരവധി പേരാണ് നടിയ്ക്ക് ആരോഗ്യപൂര്‍ണമായ ജീവിതം ആശംസിച്ചുകൊണ്ട് സന്ദേശങ്ങളും കമന്റുകളും അയച്ചിരിക്കുന്നത്. ബാഹുബലിയ്ക്കും ബാഗമതിയ്ക്കും ശേഷം അനുഷ്‌ക അഭിനയിക്കുന്ന ചിത്രമാണ് സായ് റാ നരസിംഹ റെഡ്ഢി.

shortlink

Related Articles

Post Your Comments


Back to top button