CinemaGeneralKollywoodLatest NewsMollywoodNEWS

തമിഴ് സൂപ്പര്‍ താരങ്ങള്‍ മോഹന്‍ലാലിനെ ആരാധിക്കുമ്പോള്‍ മോഹന്‍ലാലിന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് നടന്‍!!

1960-കളുടെ തുടക്കത്തില്‍ സിനിമയിലെത്തിയ എംആര്‍ രാധ എഴുപതുകളുടെ അവസാനം വരെയും തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു

മോഹന്‍ലാല്‍ എന്ന നടനെ നിരവധി തമിഴ് നടന്മാര്‍ ആരാധിക്കുമ്പോള്‍ തമിഴിലെ മോഹന്‍ലാലിന്‍റെ ഏറ്റവും ഇഷ്ടപെട്ട താരം ആരെന്ന് അറിയാന്‍ ഏല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും, ഇന്ത്യന്‍ സിനിമയിലെ അത്ഭുതമെന്നു മോഹന്‍ലാല്‍ രജനീകാന്തിനെ വിശേഷിപ്പിച്ചെങ്കിലും മോഹന്‍ലാലാലിന്‍റെ മനസ്സില്‍ ബാല്യകാലത്ത് തന്നെ കയറിക്കൂടിയ ഒരു സൂപ്പര്‍ താരമുണ്ട് കേരളത്തിലെ ലക്ഷോപലക്ഷം സിനിമാ പ്രേമികള്‍ മോഹന്‍ലാലിനെ  ആരാധിക്കുമ്പോള്‍ പഠിക്കുന്ന കാലത്ത് മോഹന്‍ലാല്‍ ആരാധിച്ചിരുന്ന സൂപ്പര്‍ താരം തമിഴിലെ എംആര്‍ രാധയായിരുന്നു.

1960-കളുടെ തുടക്കത്തില്‍ സിനിമയിലെത്തിയ എംആര്‍ രാധ എഴുപതുകളുടെ അവസാനം വരെയും തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1979-സെപ്റ്റംബര്‍ പതിനേഴിനാണ് അദ്ദേഹം മരിക്കുന്നത്. എംആര്‍ രാധ എന്ന തമിഴ് സൂപ്പര്‍ താരതിനോടുള്ള ആരാധനയെ കുറിച്ച് മോഹന്‍ലാല്‍ തന്നെ പല അഭിമുഖ പരിപാടികളും തുറന്നു പറഞ്ഞിട്ടുണ്ട്, തമിഴിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും മോഹന്‍ലാല്‍ ആരാധകരാണ്, നടിപ്പിന്‍ നായകന്‍ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കട്ട ലാല്‍ ഫാന്‍ ആണ്. വിക്രം എന്ന നടനും മോഹന്‍ലാല്‍ എന്ന താരത്തോടുള്ള ആരാധകന തുറന്നു പറഞ്ഞിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button