Latest NewsTV Shows

പേളിയും ശ്രീനിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേ? ബിഗ് ബോസിലെ അധോലോകത്തിനോട് മുകേഷ്

മിഥുന്‍ രമേഷും ലക്ഷ്മിയുമായിരുന്നു രണ്ടാം ഘട്ടത്തില്‍ എത്തിയത്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പ്രധാന പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പഴയ താസമക്കാരെ മാറ്റുമെന്നും ഇനി പുതിയ അതിഥികളാണ് ഉണ്ടാവുകയെന്നും തുടക്കത്തില്‍ പറഞ്ഞിരുന്നു. മിഥുന്‍ രമേഷും ലക്ഷ്മിയുമായിരുന്നു രണ്ടാം ഘട്ടത്തില്‍ എത്തിയത്.

ഇതിന് പിന്നാലെയായാണ് ആര്യ വീണ്ടും പരിപാടിയിലേക്ക് തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകരെത്തിയത്. തുടര്‍ന്ന് ആര്യയും ഇക്കാര്യം ശരിവെക്കുകയായിരുന്നു. ഇത്തവണ ബഡായി ബംഗ്ലാവിലേക്ക് ബിഗ് ബോസ് മലയാളം പതിപ്പിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, അരിസ്റ്റോ സുരേഷ്, സാബു തുടങ്ങിയവരാണ് അതിഥികളായി എത്തുന്നത്. ഇവരെത്തിയപ്പോഴാണ് മുകേഷ് വളരെ പ്രധാനപ്പെട്ടൊരു ചോദ്യവുമായി എത്തിയത്. പേളിയും ശ്രീനിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേയെന്നും അവരിപ്പോള്‍ വിവാഹിതരായില്ലേ എന്നുമായിരുന്നു ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button