BollywoodLatest News

പ്രിയ ബാസിഗാര്‍, ഒരിക്കലും ഹെല്‍മറ്റ് വലിച്ചെറിയരുത്; ഷാരൂഖിന് ആശംസയര്‍പ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

വിഡിയോ ഷെയര്‍ ചെയ്താണ് സച്ചിന്‍ ആശംസ കുറിച്ചത്

സിനിമയില്‍ 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബോളിവുഡിന്റെ കിംഗ് ഖാന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കന്നിചിത്രം ദീവാനയിലെ എന്‍ട്രീ സീന്‍ പുനരാവിഷ്‌കരിച്ചുകൊണ്ട് ഷാറുഖ് പങ്കുവച്ച ഒരു വിഡിയോ ഷെയര്‍ ചെയ്താണ് സച്ചിന്‍ ആശംസ കുറിച്ചത്.

ഷാറൂഖ് അഭിനയിച്ച സിനിമകളായ ബാസീഗാര്‍, ചക് ദേ, ജബ് തക് ഹെയ് ജാന്‍ എന്നിവയുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തുള്ളതായിരുന്നു സച്ചിന്റെ വാക്കുകള്‍. പ്രിയ ബാസിഗാര്‍ എന്നാണ് എസ്ആര്‍കെയെ അഭിസംബോധന ചെയ്തിരിക്കുന്നത്. ഒരിക്കലും ഹെല്‍മെറ്റ് വലിച്ചെറിയരുതെന്നും ജീവന്‍ ഉള്ളയിടത്തോളം ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുമാണ് സിനിമകള്‍ കൂട്ടിയിണക്കിയതിനിടയിലൂടെ സച്ചിന്‍ പറഞ്ഞത്. 27വര്‍ഷം പൂര്‍ത്തിയാക്കിയതിന് താരത്തെ അഭിനന്ദിക്കുകയും ഉടനെ തമ്മില്‍ കാണാം എന്ന് ട്വീറ്റില്‍ ചേര്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button