BollywoodLatest News

എന്റെ പ്രിയപ്പെട്ടവളെ നീ എപ്പോഴും മനോഹരിയാണ്; അനുഷ്‌കയുടെ ചിത്രത്തിന് കമന്റിട്ട് വിരാട്

ബോളിവുഡിലെ പ്രിയ താര ജോടികളാണ് ക്രിക്കറ്റ് താരമായ വിരാട് കോലിയും നടിയായ അനുഷ്‌ക ശര്‍മ്മയും. ലോകകപ്പ് മത്സരത്തനിടയില്‍ വിരാട് കോലിക്ക് പിന്തുണയായി, അനുഷ്‌ക ശര്‍മ്മയും ഇംഗ്ലണ്ടിലെത്തിയിരുന്നു. കൂട്ടത്തില്‍ ഭര്‍ത്താവുമായുള്ള ചിത്രം അനുഷ്‌ക ശര്‍മ്മ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു.

സന്തോഷവതിയായിരിക്കുന്ന പെണ്‍കുട്ടികള്‍ അതിമനോഹരിയായിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഒരു മെട്രോയില്‍ സഞ്ചരിക്കുന്ന ഫോട്ടോയാണ് അനുഷ്‌ക ശര്‍മ്മ ഷെയര്‍ ചെയ്തത്. ഇപ്പോഴിതാ അനുഷ്‌ക ശര്‍മ്മയുടെ ഫോട്ടോയ്ക്ക് വിരാട് കോലി നല്‍കിയ കമന്റാണ് വൈറലാകുന്നത്. എന്റെ പ്രിയപ്പെട്ടവളെ നീ എപ്പോഴും മനോഹരിയാണ് എന്നായിരുന്നു വിരാട് കോലിയുടെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button