KollywoodLatest News

ലയണ്‍ കിങ് തമിഴ് പതിപ്പിലെ വില്ലന്‍ സ്‌കാറിന് ശബ്ദം നല്‍കുന്നത് ഈ നടനാണ്

സിംബയ്ക്കു ശബ്ദം നല്‍കുന്നത് നടന്‍ സിദ്ധാര്‍ഥ് ആണ്

ലയണ്‍ കിങ് വില്ലന്‍ സ്‌കാറിന് തമിഴ് പതിപ്പില്‍ ശബ്ദം കൊടുക്കുന്നത് നടന്‍ അരവിന്ദ് സ്വാമിയാണ്. സിംബയ്ക്കു ശബ്ദം നല്‍കുന്നത് നടന്‍ സിദ്ധാര്‍ഥ് ആണ്. 20 വര്‍ഷം മുമ്പ് ലയണ്‍കിങിന്റെ അനിമേഷന്‍ തമിഴ് പതിപ്പില്‍ സിംബയ്ക്കു ശബ്ദം നല്‍കിയത് അരവിന്ദ് സ്വാമിയായിരുന്നു.

1994 ല്‍ പുറത്തിറങ്ങിയ വാള്‍ട്ട് ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രം ലയണ്‍ കിങ് ലൈവ് ആക്ഷന്‍ പതിപ്പാണ് ജൂലൈയില്‍ റിലീസിനൊരുങ്ങുന്നത്. 2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലയണ്‍ കിങ്.

shortlink

Post Your Comments


Back to top button