Latest NewsMollywoodVideos

ലൂസിഫറിലെ ആ മാസ് ഡയലോഗിന്റെ പിറവിയിങ്ങനെ; മേക്കിങ് വീഡിയോ പുറത്ത്

മോഹന്‍ലാലും വിവേക് ഓബ്‌റോയും അടക്കമുള്ള താരങ്ങള്‍ക്ക് പൃഥ്വിരാജ് നിര്‍ദേശങ്ങള്‍ നല്‍കുന്നതും വിഡിയോയില്‍ കാണാം

പൃഥ്വിരാജിന്റെ ‘ലൂസിഫര്‍’ വളരെ ഹിറ്റായിരുന്നു. ആരാധകര്‍ ആവേശത്തോടെയാണ് സിനിമയെ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറക്കാഴ്ച്ചകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയൊരു മേക്കിങ് വിഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് ടീം ലൂസിഫര്‍.

തീയറ്ററുകളില്‍ ആരാധകര്‍ ഏറ്റെടുത്ത മാസ് ഡയലോഗാണ് മോഹന്‍ലാല്‍ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളി വിവേക് ഒബ്രോയുടെ കഥാപാത്രമായ ബോബിയോട് ‘നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന് പറയുന്നത്. ആ രംഗം ചിത്രീകരിച്ചതിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ‘ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മെന്റ്’ എന്ന പേരില്‍ സീരീസായി മേക്കിങ് വിഡിയോകള്‍ പുറത്തുവിടുന്നതിന്റെ ഭാഗമായി 11-ാം സെഗ്മെന്റായാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എമ്പുരാനെ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ. മോഹന്‍ലാലും വിവേക് ഓബ്‌റോയും അടക്കമുള്ള താരങ്ങള്‍ക്ക് പൃഥ്വിരാജ് നിര്‍ദേശങ്ങള്‍ നല്‍കുന്നതും വിഡിയോയില്‍ കാണാം. ചിത്രത്തിന്റെ തിരകഥാകൃത്തായ മുരളി ഗോപിയേയും അണിയറ ഒരുക്കങ്ങള്‍ക്കിടെ കാണാനാകും.

shortlink

Related Articles

Post Your Comments


Back to top button