GeneralLatest NewsMollywood

ഒറ്റമുറിയില്‍ കഴിഞ്ഞും തട്ടുകടകളില്‍നിന്ന് ഭക്ഷണം കഴിച്ചും സിനിമയ്ക്കായി ശ്രമിച്ച കാലം; ടോവിനോ തോമസ്‌

ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സിനിമാചിത്രീകരണങ്ങള്‍ കാണാന്‍ അച്ഛന്റെ വിരലില്‍ തൂങ്ങി പോയ കുട്ടിക്കാലം

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറാന്‍ ടോവിനോ തോമസ്‌ എന്ന യുവനടന് കഴിഞ്ഞത് ചുരുങ്ങിയ കാലം കൊണ്ടാണ്. എന്നാല്‍ പഠിച്ചുനേടിയ ജോലി ഉപേക്ഷിച്ച് സിനിമാനടനാകാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ കൈമുതലായുണ്ടായിരുന്നത് സൗഹൃദങ്ങള്‍ മാത്രമായിരുന്നുവെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ടോവിനോ പങ്കുവയ്ക്കുന്നു.

ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സിനിമാചിത്രീകരണങ്ങള്‍ കാണാന്‍ അച്ഛന്റെ വിരലില്‍ തൂങ്ങി പോയ കുട്ടിക്കാലം ഇന്നും ഓര്‍മയിലുണ്ടെന്നു പറയുന്ന താരം ഈ സിനിമയിലെ നായകനെപ്പോലെ ഒറ്റമുറിയില്‍ കഴിഞ്ഞും തട്ടുകടകളില്‍നിന്ന് ഭക്ഷണം കഴിച്ചും സിനിമയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്ന നാളുകള്‍ കുറച്ചുവര്‍ഷങ്ങള്‍ മുന്പുവരെയുള്ള തന്റെ ജീവിതം തന്നെയായിരുന്നുവെന്ന് ടോവിനോ പറയുന്നു. തന്റെ പുതിയ ചിത്രമായ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തിന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button