KollywoodLatest News

സിനിമയിലെ മാജിക്കല്‍ കപ്പിള്‍ ജീവിതത്തിലും ഒരുമിക്കുമോ? പഴയ പ്രണയം താരങ്ങള്‍ പൊടിതട്ടിയെടുത്തോ? പ്രതീക്ഷയോടെ ആരാധകര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ്

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതരായ താരജോഡികളാണ് ചിമ്പുവും ഹന്‍സികയും. ഇരുവരുടെയും സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടായിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു ഇരുവരും. പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ഇരുവരും സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇടക്കാലത്ത് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നുയ. ആ പ്രണയം വിജയത്തിലേക്ക് എത്തിക്കണമെന്ന് കരുതിയിരുന്നതായും എന്നാല്‍ മറ്റ് ചില വിഷയങ്ങള്‍ കാരണം അതിന് കഴിയാതെ പോവുകയായിരുന്നുവെന്നും ചിമ്പു അടുത്തിടെ വ്യക്തമാക്കിയിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ്. മാജിക്കല്‍ കപ്പിളായ ചിമ്പുവിനേയും ഹന്‍സികയേയും വീണ്ടും ഒരുമിപ്പിച്ചത് സംവിധായകനായ യുആര്‍ ജലീലാണ്. മാജിക്കല്‍ കപ്പിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് സംവിധായകന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ജീവിതത്തില്‍ ഒരുമിക്കണമെന്ന് കരുതിയിരുന്നതായും എന്നാല്‍ അതിന് കഴിയാതെ വരികയായിരുന്നുവെന്നും ചിമ്പു നേരത്തെ പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം സിനിമയ്ക്കായി ഒരുമിച്ച ഇരുവരും വീണ്ടും പ്രണയത്തിലായോ എന്നാണ് ആരാധകരുടെ ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button