GeneralLatest NewsMollywood

ആസ്വാദകര്‍ക്കായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ പുത്തന്‍ ഗാനം; എംജി ശ്രീകുമാര്‍ ആലപിച്ച നരനായി…എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങുന്നു

സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രം

മലയാളികളുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍ ആലപിച്ച പുതിയ ഗാനം എത്തുന്നു. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ നരനായി… എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനം ആലപിച്ചിരിക്കുകയാണ് എം ജി. സന്തോഷ് വര്‍മ്മ രചന നിര്‍വഹിക്കുകയും എം ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഗാനത്തിന്റെ വീഡിയോ നാളെ ആറ് മണിക്ക് ഈസ്റ്റ് കോസ്റ്റിന്റെ ഒഫീഷ്യല്‍ യൂട്യൂബ് പേജിലൂടെ പുറത്തിറങ്ങും.

സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ പി ജയചന്ദ്രന്‍ ആലപിച്ച അവള്‍ എന്ന ഗാനത്തിനു മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്നും ലഭിച്ചത്. ശങ്കര്‍ മഹാദേവന്‍ ആലപിച്ച ‘സുരാംഗന സുമവദനാ’ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ & ലൊക്കേഷന്‍ വിഷ്വല്‍സും ഗായിക ശ്രേയ ഘോഷാല്‍ ആലപിച്ച ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന എന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഈ ഗാനം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button