BollywoodLatest News

കബീര്‍ സിംഗിന് എ സര്‍ഫിക്കറ്റ്; വിദ്യാര്‍ത്ഥികള്‍ ആധാര്‍ തിരുത്തി ഷോയ്ക്ക് കയറി

പ്രമുഖ ഓണ്‍ലൈന്‍ സിനിമ ബുക്കിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്

അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീര്‍സിംഗ് തിയേറ്ററുകളില്‍ കോടികള്‍ വാരി മുന്നേറുകയാണ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതിനിടെയാണ് എ സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ സിനിമ കാണാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ ആധാര്‍ തിരുത്തി ചിത്രം കാണാന്‍ കയറിയെന്ന സംഭവവും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജയ്പൂരില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആധാര്‍ കാര്‍ഡിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ എടുക്കുകയും പിന്നീട് പ്രത്യേകതരം ആപ്ലിക്കേഷന്‍ വഴി അത് എഡിറ്റ് ചെയ്ത് പ്രായത്തിന് മാറ്റം വരുത്തുകയുമായിരുന്നു കുട്ടികള്‍. പ്രമുഖ ഓണ്‍ലൈന്‍ സിനിമ ബുക്കിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ആളുകള്‍ മാത്രമേ സിനിമ കാണാവൂ എന്ന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവരോട് അവരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയാന്‍ ഞങ്ങള്‍ക്കാകുമോ. അത് ചെയ്യേണ്ടത് തിയേറ്ററുകള്‍ തന്നെയാണ്. അവരാണ് അതിന് ഫലപ്രദമായ ഒരു സംവിധാനം കൊണ്ടു വരേണ്ടതെന്നും ബുക്ക് മൈ ഷോ അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button