Coming SoonLatest News

മിഥാലി രാജിന്റെ ജീവിതം സിനിമയാകുന്നു; മിഥാലിയാകുന്നത് ഈ നടി

മിഥാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്

ബോളിവുഡില്‍ ഇപ്പോള്‍ കായികതാരങ്ങളുടെ ജീവചരിത്രങ്ങള്‍ സിനിമയാക്കുന്നതാണ് പുതിയ ട്രെന്റ്. ഇപ്പോഴിതാ ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റര്‍ മിഥാലി രാജിന്റെ ജീവിതവും സിനിമയാകാന്‍ ഒരുങ്ങുകയാണ്. തപ്‌സി പന്നുവാണ് നായിക.

മിഥാലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ ആരാകും മിഥാലിയായി എത്തുകയെന്നതില്‍ വ്യക്തത വന്നിരുന്നില്ല. എന്നാല്‍ തപ്‌സി പന്നുവാകും മിഥാലിയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ താരം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ കരിയറിലുടനീളം പുരുഷന്‍മാരുടെ മാത്രം കുത്തകയല്ല ക്രിക്കറ്റെന്ന് തെളിയിച്ച കായിക താരമാണ് മിഥാലി.

shortlink

Related Articles

Post Your Comments


Back to top button