CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാല്‍ സാര്‍ വിളിച്ചിരുന്നു, പുറമേ പ്രചരിക്കുന്നതില്‍ വാസ്തവമില്ല : ഇന്ദ്രന്‍സ്

മോഹന്‍ലാല്‍ സാര്‍ വിളിച്ചിരുന്നു, കോളടിച്ചല്ലോ, എന്നൊക്കെ പറഞ്ഞു സന്തോഷം പങ്കിട്ടിരുന്നു

ഷാന്‍ഹായ് ചലച്ചിത്ര മേളയില്‍ ഒരു  മലയാള സിനിമ ആദ്യമായി  പുരസ്കാര നേട്ടം സ്വന്തമാക്കുമ്പോള്‍ ചിത്രത്തില്‍  അഭിനയിച്ച ഇന്ദ്രന്‍സ് എന്ന നടന് സോഷ്യല്‍ മീഡിയ വലിയ ആദരവ് ആണ് നല്‍കിയത്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രമാണ്‌ ഷാന്‍ഹായ് ചലച്ചിത്ര മേളയില്‍ മലയാളത്തിനു പുരസ്‌കാരം കൊണ്ട് വന്നത്, ഇന്ദ്രന്‍സിന്റെ അംഗീകാരത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകരായ സൂപ്പര്‍ താരങ്ങള്‍ ഇന്ദ്രന്‍സിനെ വേണ്ടവിധത്തില്‍ അംഗീകരിച്ചില്ല എന്ന് ആക്ഷേപമുണ്ടായിരുന്നു, സോഷ്യല്‍ മീഡിയ വഴി ഇന്ദ്രന്‍സിനെ പ്രശംസിച്ചു പോസ്റ്റ്‌ ഇട്ടില്ലെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം, എന്നാല്‍ തന്റെ സന്തോഷത്തില്‍ മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളും പങ്കുചേര്‍ന്നുവെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു, “മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ചോ”, എന്ന അവതരകന്റെ ചോദ്യത്തിനും ഇന്ദ്രന്‍സ് കൃത്യമായ മറുപടി നല്‍കി,

മോഹന്‍ലാല്‍ സാര്‍ വിളിച്ചിരുന്നു, കോളടിച്ചല്ലോ, എന്നൊക്കെ പറഞ്ഞു സന്തോഷം പങ്കിട്ടിരുന്നു, പുറമേ പറയുന്ന വാര്‍ത്തകളില്‍ കഴമ്പില്ല, മലയാള സിനിമയിലെ എല്ലാ താരങ്ങളും തന്റെ അവാര്‍ഡ് നേട്ടത്തില്‍ സന്തോഷിക്കുന്നവരാണെന്നും അവരില്‍ ഭൂരിഭാഗം പേരും ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേ ഇന്ദ്രന്‍സ് വ്യക്തമാക്കി. ചില ഫോണ്‍കാളുകള്‍ തിരക്ക് കാരണം തനിക്ക് എടുക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നീടു സമയം കിട്ടുമ്പോള്‍ കാള്‍ലിസ്റ്റ് എടുത്തു തിരികെ വിളിക്കണമെന്നും ഇന്ദ്രന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button