CinemaFilm ArticlesGeneralMollywoodNEWS

പത്മരാജന്‍ സര്‍ വിളിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇന്ദ്രന്‍സ് എന്ന നടനില്ല: വൈകാരികമായ അനുഭവങ്ങള്‍ വ്യക്തമാക്കി ഇന്ദ്രന്‍സ്

എന്നാല്‍ പുതിയ തുന്നല്‍ക്കടയില്‍ സിനിമ മറന്നു കൊണ്ട് ഇന്ദ്രന്‍സ് എന്ന നടന് തയ്യല്‍ യന്ത്രം ചവിട്ടാനയില്ല

ദാര്രിദ്ര്യത്തെ ആഘോഷമാക്കി മാറ്റിയാണ് സുരേന്ദ്രന്‍ എന്ന തുന്നല്‍ക്കാരന്‍ മലയാള സിനിമാ ലോകം കീഴടക്കിയത്, ഹൈസ്കൂള്‍ കാലഘട്ടത്തിനും മുന്‍പേ കത്രിക കയ്യില്‍ പിടിച്ച കരുത്തുറ്റ അഭിനയ പ്രതിഭയാണ് ഇന്ദ്രന്‍സ്, ഷാങ്ഹായ് ചലച്ചിത്ര മേളയിലൂടെ ലോകം തന്നെ ഉറ്റുനോക്കുന്ന മികച്ച കലാകാരനാനായി ഇന്ദ്രന്‍സ് മാറുമ്പോള്‍ പിന്നിട്ട വഴികളിലെ ശ്രമകരമായ സഞ്ചാരപാത ഓര്‍ത്തെടുക്കുകയാണ് താരം.

മലയാളത്തിന്റെ അതുല്യ കലാകാരന്‍ പത്മരാജനാണ് ഇന്ദ്രന്‍സ് എന്ന നടനെ മലയാള സിനിമയിലേക്ക് വീണ്ടും തിരികെയെത്തിച്ചത്, ചില  സിനിമകളില്‍ വസ്ത്രലാങ്കരകനായി സേവനമനുഷ്ടിച്ച ഇന്ദ്രന്‍സ് തന്റെ തുടക്കകാലത്ത്‌  തന്നെ സിനിമ മതിയാക്കി തിരുവനന്തപുരത്തേക്ക് തിരിച്ചു വന്നതാണ്‌, പുതിയ തയ്യക്കട തുടങ്ങി അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കരിക്കാമെന്ന് അമ്മയ്ക്ക് വക്കും കൊടുത്തു, എന്നാല്‍ പുതിയ തുന്നല്‍ക്കടയില്‍ സിനിമ മറന്നു കൊണ്ട് ഇന്ദ്രന്‍സ് എന്ന നടന് തയ്യല്‍ യന്ത്രം ചവിട്ടാനയില്ല, സുരേഷ് ഉണ്ണിത്താന്‍ എന്ന സംവിധായകന്‍ വഴി സുരേന്ദ്രന്‍ എന്ന വസ്ത്രാലങ്കാരകന്‍ പത്മരാജന്‍ സിനിമയിലൂടെ വീണ്ടും കുപ്പായങ്ങള്‍ തുന്നി പ്രസിദ്ധി നേടി. നേരത്തെ ചെയ്തിരുന്ന സിനിമകളില്‍ നിന്ന് വിഭിന്നമായിരുന്നു ഇന്ദ്രന്‍സ് എന്ന നടന് പത്മരാജന്‍ ചിത്രങ്ങളിലെ വസ്ത്രാലങ്കാര ജോലി, കൃത്യമായ പ്രതിഫലമൊക്കെ ഇന്ദ്രന്‍സ് എന്ന വ്യക്തിയ്ക്കും കൂടുതല്‍ തിളക്കം നല്‍കി. പത്മരാജന്‍ സിനിമകളുടെ കോസ്ട്യൂമറെന്ന നിലയില്‍ ഇന്ദ്രന്‍സിനു മറ്റു സിനിമകളിലും കുപ്പായം തുന്നാനുള്ള അവസരം ഉണ്ടായി. പത്മരാജന്‍ സാര്‍ എന്ന വിളിച്ചില്ലായിരുന്നില്ലെങ്കില്‍ ഇന്ദ്രന്‍സ് എന്ന നടന്റെ പൊടിപോലും ഇന്ന് മലയാള സിനിമയില്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ് ഇന്ദ്രന്‍സിന്‍റെയും തുറന്നു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button