GalleryKollywoodLatest News

ആ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയം തനിക്ക് ചുറ്റും പതിനഞ്ച് ഭര്‍ത്താക്കന്മാര്‍ നില്‍ക്കുന്നതുപോലെ തോന്നി; ഓര്‍ത്തെടുത്ത് നടി

ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസഹായവസ്ഥയിലിരിക്കുന്ന അമലയായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്

അമല പോളിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ആടൈ വലിയ പ്രതീക്ഷയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് ആടൈ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസഹായവസ്ഥയിലിരിക്കുന്ന അമലയായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്.


നടിയുടെ കരിയറിലെ വലിയ വഴിത്തിരിവായി ചിത്രം മാറുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. ആടൈയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുളള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു സിനിമ ചെയ്യാന്‍ അമലാ പോള്‍ തയ്യാറായത്. ആടൈയുടെ ട്രെയിലര്‍/ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെക്കുറിച്ച് അമല പോള്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. തനിക്ക് ചിത്രീകരണം സമയം സെറ്റില്‍ പതിനഞ്ച് ഭര്‍ത്താക്കന്മാരുണ്ടെന്ന് തോന്നിപ്പോയി എന്നായിരുന്നു നടി പറഞ്ഞത്.

സിനിമയുടെ രണ്ടാം പകുതിയിലാണ് അര്‍ദ്ധ നഗ്‌ന രംഗങ്ങള്‍ വരുന്നതെന്നും ആദ്യ ദിവസം ഇത് ഷൂട്ട് ചെയ്യുമ്പോള്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നുവെന്നും നടി പറയുന്നു. നല്ല ബോള്‍ഡായി നിന്ന് സിനിമ ചെയ്യാമെന്ന് വിചാരിച്ചാലും അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയമാണ് ടെന്‍ഷന്‍ കൂടുക. ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് മുന്‍പായി സംവിധായകനോട് ഷൂട്ടിംഗില്‍ പങ്കെടുക്കുന്നവരെക്കുറിച്ചും എല്ലാ സേഫ് അല്ലെയേന്നും തിരക്കിയിരുന്നു. എല്ലാം ഒകെ ആയ ശേഷമാണ് കാരവാനില്‍ നിന്ന് ഇറങ്ങി സെറ്റിലേക്ക് വന്നത്.

shortlink

Related Articles

Post Your Comments


Back to top button