GeneralLatest NewsMollywood

ആപത്ഘട്ടത്തിലും എനിക്കൊപ്പം നിന്നവരാണ് അവര്‍; ദിലീപ് തുറന്നു പറയുന്നു

പ്രൊഫസര്‍ ഡിങ്കന്‍ ഉള്‍പ്പെടെ പത്തോളം ചിത്രങ്ങള്‍ ദിലീപിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുകയാണ്.

പത്തിലധികം ചിത്രങ്ങളുമായി മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് ജനപ്രിയ താരം ദിലീപ്. അനു സിത്താര നായികയായി എത്തുന്ന ശുഭരാത്രിയാണ് താരത്തിന്റെ പുതിയ റിലീസ്. ദിലീപിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ സംവിധായകന്‍ വ്യാസന്‍ ഒരുക്കിയ ശുഭരാത്രിയ്ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്.

പ്രൊഫസര്‍ ഡിങ്കന്‍ ഉള്‍പ്പെടെ പത്തോളം ചിത്രങ്ങള്‍ ദിലീപിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ തന്റെ ചിത്രങ്ങളുടെ വിജയ പരാജയങ്ങളെക്കുറിച്ച് ദിലീപ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു.

” താന്‍ നായകനായെത്തിയ കുടുംബചിത്രങ്ങളും മാസ് മസാല സിനിമകളും പ്രേക്ഷകര്‍ ആവേശത്തോടെതന്നെ സ്വീകരിച്ചിട്ടുണ്ട്. ചുരുക്കം ചില സിനിമകള്‍ വിചാരിച്ചത്ര വിജയിക്കാത്ത അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും പലതിനും പാസ് മാര്‍ക്ക് നല്‍കി കടത്തിവിടാന്‍ പ്രേക്ഷകര്‍ തയ്യാറായി” ദിലീപ് പറയുന്നു.

ഏത് ആപത്ഘട്ടത്തിലും തനിക്കൊപ്പം നിന്നവരാണ് തന്റെ പ്രേക്ഷകര്‍ എന്ന് ദിലീപ് പറഞ്ഞു. തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും അവര്‍ സാക്ഷികളാണ്. പ്രേക്ഷകരെ മറന്നുള്ള ഒരു പ്രവര്‍ത്തനവുമില്ല. ലഭിച്ച കൈയടികള്‍ നന്ദിയോടെമാത്രമേ ഓര്‍ക്കാനാകൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button