GeneralLatest NewsMollywood

മോഹന്‍ലാല്‍ ചിത്രത്തിലെ ആ രഹസ്യം പുറത്ത്!! സംവിധായകന്‍ ചെയ്തത് തട്ടിപ്പ്

താരങ്ങളുടെ ഡേറ്റ് പ്രശ്‌നം കാരണം കുറച്ച് മാസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.

മലയാളികളുടെ പ്രിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട് ജീവിത ഗന്ധിയായ കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്.

മോഹന്‍ലാല്‍ – ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് നാടോടിക്കാറ്റ്. ഈ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് തിലകന്‍ ഇല്ലാതെയാണ് ചിത്രീകരിച്ചതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. അതിനു പിന്നിലെ കാരണത്തെക്കുറിച്ച് സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ..

”താരങ്ങളുടെ ഡേറ്റ് പ്രശ്‌നം കാരണം കുറച്ച് മാസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. തിലകന്‍ ചേട്ടന്റെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ക്ലൈമാക്‌സ് എടുത്തിരുന്നില്ല. അതിനിടയില്‍ ചാലക്കുടിയില്‍ വച്ച് ചേട്ടന്റെ കാര്‍ ആക്‌സിഡന്റായി. ഡോക്ടര്‍ മൂന്ന് മാസം റെസ്റ്റ് എടുക്കണമെന്ന് പറഞ്ഞു. പിന്നീട് തിലകന്‍ ചേട്ടനില്ലാതെ ക്ലൈമാക്‌സ് എങ്ങനെ ചിത്രീകരിക്കും എന്നതായി ഞങ്ങളുടെ അന്വേഷണം.

ഒടുവില്‍ അതിനൊരു വഴിയുണ്ടാക്കി. തിലകനാണ് അനന്തന്‍ നമ്പ്യാര്‍ ആയി അഭിനയിക്കുന്നത്. എന്നാല്‍ തിലകന് എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അനന്തന്‍ നമ്പ്യാരുടെ സഹായിയെക്കൊണ്ട് അഡീഷ്ണലായി ഒരു ഡയലോഗ് പറയിപ്പിച്ചു. ഇനി അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ, എന്നിട്ട് ക്ലൈമാക്‌സില്‍ അനന്തന്‍ നമ്പ്യാരെ പിടിക്കുന്ന സീനില്‍ കോസ്റ്റിയൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവച്ച് ഷൂട്ട്‌ ചെയ്തു. ഇതുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല.” സത്യന്‍ അന്തിക്കാട് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button