BollywoodGeneralLatest News

നിങ്ങളുടെ പെണ്ണിനെ ഇഷ്ടത്തിന് തൊടാന്‍, ചുംബിക്കാന്‍ പറ്റുന്നില്ലെങ്കില്‍  അതില്‍ പ്രണയമില്ല

കബീറിനെ പ്രീതി തല്ലുന്നുണ്ട്. അത് എന്തുകൊണ്ടാണ് പരാമര്‍ശിക്കപ്പെടാത്തത്

ഷാഹിദ് കപൂര്‍ നായകനായി എത്തിയ ചിത്രം കബീര്‍ സിങ്മികച്ച പ്രതികരണം നേടി ബോളിവുഡില്‍ മുന്നേറുകയാണ്. തെന്നിന്ത്യയില്‍ വലിയ വിജയമായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് ഇത്. ചിത്രത്തിലെ സ്ത്രീ വിരുദ്ധത വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി. വിമര്‍ശനം നടത്തുന്നവര്‍ക്ക് യഥാര്‍ത്ഥ പ്രണയം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

നമ്മള്‍ ഒരു സ്ത്രീയുമായി ഗാഢമായി പ്രണയത്തിലാവുകയാണെങ്കില്‍ പരസ്പരം തല്ലാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടാവുകയില്ലേ. ഞാന്‍ അതില്‍ മറ്റൊന്നും കാണുന്നില്ല. യഥാര്‍ത്ഥത്തിലുള്ള പ്രണയം എന്തെന്ന് അവര്‍ അറിഞ്ഞിരിക്കില്ല. അവര്‍ ഫെമിനിസ്റ്റ് സൈഡില്‍ മാത്രമാണ് നില്‍ക്കുന്നത്. മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. സന്ദീപ് പറഞ്ഞു. ഷാഹിദ് കപൂറിന്റെ കഥാപാത്രം കബീര്‍ സിങ് നായിക കഥാപാത്രമായ പ്രീതിയെ (കിയാര അധ്വാനി) തല്ലുന്നതാണ് എല്ലാവരും ശ്രദ്ധിച്ചത്. എന്നാല്‍ തിരിച്ച്‌ ഒരു കാരണവുമില്ലാതെ കബീറിനെ പ്രീതി തല്ലുന്നുണ്ട്. അത് എന്തുകൊണ്ടാണ് പരാമര്‍ശിക്കപ്പെടാത്തതെന്നും ചോദിക്കുന്നു. കബീറിന് പ്രീതിയെ തല്ലാന്‍ ഒരു കാരണമെങ്കിലുമുണ്ടെന്നാണ് സംവിധായകന്റെ ന്യായീകരണം. നിങ്ങള്‍ക്ക് തല്ലാന്‍ പറ്റില്ലെങ്കില്‍, ഇഷ്ടമുള്ളപ്പോഴെല്ലാം നിങ്ങളുടെ പെണ്ണിനെ തൊടാന്‍ പറ്റുന്നില്ലെങ്കില്‍ ചുംബിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഞാന്‍ അതില്‍ പ്രണയം കാണുന്നില്ല’ എന്നാണ് സന്ദീപ് പറയുന്നത്. സംവിധായകന്റെ ഈ മറുപടി രൂക്ഷ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button