CinemaFilm ArticlesGeneralLatest NewsMollywoodNEWS

എഴുപത്തിരണ്ട് മണിക്കൂറുകൊണ്ട് ലോഹി എഴുതി തീര്‍ത്ത മഹാസിനിമ : മുപ്പതാണ്ടുകളുടെ നിറവെളിച്ചത്തില്‍ കിരീടം!!

എഴുപത്തിരണ്ട് മണിക്കൂറുകൊണ്ട് ലോഹിതദാസ് കിരീടത്തിനു  കടലാസ്സില്‍ പൂര്‍ണ്ണത നല്‍കി

കിരീടം ഒരു കനലാണ് ലോഹിതദാസ് എന്ന അതുല്യ തിരക്കഥാകൃത്ത് പ്രേക്ഷക മനസ്സില്‍വച്ച് പൊള്ളിച്ചെടുത്ത നോവിന്റെ കനല്‍, ഇന്നും നമുക്കുള്ളില്‍ ആ കനല്‍ വിങ്ങലോടെ എരിയുന്നുണ്ട്‌. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ കിരീടം വൈകാരികമായ ഒരു അടയാളപ്പെടുത്തലായി ആളി കത്തുന്നുണ്ട്, കാലത്തിന്റെ കൈയ്യൊപ്പില്‍ കിരീടം മഹത്തായ സിനിമയായി കുടികൊള്ളുമ്പോള്‍ ചിത്രത്തിന്റെ മുപ്പതാണ്ട് സോഷ്യല്‍ മീഡിയ മഹാ സിനിമയുടെ ഓര്‍മ്മദിനമായി കൊണ്ടാടുകയാണ്…

സിബി മലയില്‍ എന്ന സംവിധായകനും, ലോഹിതദാസ് എന്ന തിരക്കഥാകൃത്തിനും ജനപ്രീതി സമ്മാനിച്ച സിനിമകളില്‍ ഒന്നായിരുന്നു ‘കിരീടം’, മോഹന്‍ലാലിന്റെയും അഭിനയത്തിന്റെ പുതിയ മുഖം കണ്ടു കൊണ്ടായിരുന്നു  പ്രേക്ഷകര്‍ നിറകണ്ണുകളുടെ ചിത്രത്തിന് മുന്നില്‍  അതിശയിച്ചിരുന്നത്!!.

മൂന്ന്  ദിവസം കൊണ്ട് ലോഹിതദാസ് എഴുതിയെടുത്ത ‘കിരീടം’ മലയാള സിനിമയുടെ നാഴികകല്ലായി അടയാളപ്പെടുമ്പോള്‍ ലോഹിതദാസ് എന്ന എഴുത്തുകാരനെ ചുരുങ്ങിയ ദിവസം കൊണ്ട് കിരീടം എന്ന ചിത്രം എഴുതാന്‍ പ്രേരിപിച്ചതിനു പിന്നില്‍ രസകരവും അതിലുപരി സൗഹൃദകരവുമായ ഒരു കഥയുണ്ട്….

ലോഹിതദാസിന്റെ സിനിമ ജീവിതത്തിനിടെയില്‍ ആദ്ദേഹം ഏറ്റവും കുറച്ചു സമയംകൊണ്ട് എഴുതി തീര്‍ത്ത തിരക്കഥ ‘കിരീടം’ സിനിമയുടെതാണ്. ഊണും ഉറക്കവും ഇല്ലാതെ മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് ലോഹിതദാസ് കിരീടം എന്ന ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

ലോഹി ‘കിരീടം’ എഴുത്ത് തുടങ്ങിയതിന്റെ നാലാം ദിവസമായിരുന്നു സിനിമയുടെ സംവിധായകനായ സിബി മലയിലിന്റെ വിവാഹം. സിനിമയുടെ എഴുത്ത് മുടങ്ങും എന്നുള്ളതിനാല്‍ ലോഹിയോട് കല്യാണത്തില്‍ പങ്കെടുക്കരുതെന്ന് ഒരു അപേക്ഷ എന്ന പോലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ ലോഹിയോട് പറഞ്ഞിരുന്നു. ഇത് കേട്ടതും ലോഹിതദാസിന് വാശികയറി. ഊണും ഉറക്കവും കുളിയും ഒന്നുമില്ലാതെ ലോഹിതദാസ് ഒരേയിരിപ്പ് ഇരുന്നു എഴുതി. മൂന്ന് ദിവസംകൊണ്ട് സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കി നിര്‍മ്മാതാക്കളുടെ കയ്യില്‍കൊടുത്തിട്ട് ലോഹി പ്രിയ ചങ്ങാതി സിബിമലയിലിന്റെ കല്യാണത്തില്‍ പങ്കെടുത്തു.

എഴുപത്തിരണ്ട് മണിക്കൂറുകൊണ്ട് ലോഹിതദാസ് കിരീടത്തിനു  കടലാസ്സില്‍ പൂര്‍ണ്ണത നല്‍കി, മാറ്റങ്ങളുടെ മണിമുഴക്കത്തോടെ മലയാള സിനിമ പടവെട്ടി കുതിക്കുമ്പോള്‍ യുവത്വം ഇന്നും കൈവെള്ളയിലിട്ടു കൊണ്ട് നടക്കുകയാണ് കിരീടം എന്ന അത്ഭുത ചിത്രത്തെ….

shortlink

Related Articles

Post Your Comments


Back to top button